kerala

നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്ന് കെ സുരേന്ദ്രന്‍

ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷന്‍ പുരസ്‌കാരം നിഷേധിച്ചതിനു പിന്നാലെ ഇടതു നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ബംഗാളിലെ പല കമ്യൂണിസ്റ്റ് നേതാക്കളുടേയും പിതാമഹന്മാര്‍ പലരും ഉജ്ജ്വലരായ ദേശസ്‌നേഹികളായിരുന്നു. ഭട്ടാചാര്യയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമായിരിക്കാം നടപ്പിലായത്. കേന്ദ്രസര്‍ക്കാര്‍ പത്മഭൂഷന്‍ പുരസ്‌കാരം നിരസിക്കുകയാണെന്നും തന്നെ ഇതുവരെ ആരും വിവരമൊന്നും അറിയിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസമാണ് ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞത്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നമ്മുടെ നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല. ബംഗാളിലെ പല കമ്യൂണിസ്റ്റുനേതാക്കളുടേയും പിതാമഹന്മാര്‍ പലരും ഉജ്ജ്വലരായ ദേശസ്‌നേഹികളായിരുന്നു. ഭട്ടാചാര്യയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമായിരിക്കാം നടപ്പിലായത്. ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെ….

Karma News Editorial

Recent Posts

ഭര്‍ത്താവിന്റെ ക്രൂരത, നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു

പത്തനംതിട്ട : നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ…

21 seconds ago

കന്നിയാത്രയിൽ നവ ക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ‌

നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത വന്നിരുന്നു. പിന്നാലെ സംഭവം…

26 mins ago

കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍, സംഭവം മൂലമറ്റത്ത്

മൂലമറ്റം : കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത…

31 mins ago

പാനൂർ ബോംബ് സ്ഫോടനം, രണ്ടാംപ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിലേക്ക് മാറ്റി

കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ…

1 hour ago

മാസപ്പടി കേസ്, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല, മാത്യു കുഴല്‍നാടന്റെ ഹർജി തള്ളി

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകൾ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നൽകിയ…

1 hour ago

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ…

2 hours ago