topnews

കേരളത്തിലെ കൂടുതല്‍ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരും, സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സുരേന്ദ്രന്‍

ന്യൂഡല്‍ഹി : കേരളത്തിലെ കൂടുതല്‍ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ബിജെപിയില്‍ വരും ദിവസങ്ങളില്‍
ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അധികം വൈകാതെ തന്നെ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അനില്‍ ആന്റണി ഒരു വലിയ മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തിലെ സാധാരണക്കാരുടെ മനസ്സാണ് അനില്‍ ആന്റണിയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി മോദിയുടെ വികസന അജണ്ടയെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. സബ്കാ സാത് സബ്കാ വികാസ് എന്നത് ബിജെപിയുടെ വെറുമൊരു മുദ്രാവാക്യമല്ല. ജനങ്ങള്‍ ഇതില്‍ ഒരുപാട് വിശ്വാസമര്‍പ്പിക്കുന്നുണ്ട്. സാധാരണ ജനങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ വികസന അജണ്ടയെ അംഗീകരിക്കുന്നു’ – സുരേന്ദ്രന്‍ പറഞ്ഞു.

മോദി യുവാക്കള്‍ക്ക് മാതൃകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരും. കൂടുതല്‍ നേതാക്കള്‍ മോദിയെ പിന്തുണയ്ക്കും. കേരളത്തില്‍ മാറ്റമുണ്ടാകുമെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

11 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

39 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

44 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

46 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago