topnews

നിയമസഭാ കൈയ്യാങ്കളി; മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ക്ക് ജാമ്യം

നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 35000 രൂപ വീതം കെട്ടി വെച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസ് കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും. എല്ലാ പ്രതികളും വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തു. 11 വരെ വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ട്.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയതോടെ കേസില്‍ കെ അജിത്, കെ കുഞ്ഞുമുഹമ്മദ്, സികെ സദാശിവന്‍, വി ശിവന്‍കുട്ടി എന്നിവര്‍ ഈ മാസം ആദ്യം ജാമ്യം നേടിയിരുന്നു. കേസ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ ഹൈക്കോടതി മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചു എന്ന പേരിലാണ് ഇരുവര്‍ക്കുമെതിരെ കേസുള്ളത്. അപ്പീല്‍ ഹര്‍ജിയില്‍ അടുത്ത ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി വിചാരണ കോടതിയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയായിരുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന് നിയമസഭാ കയ്യാങ്കളിയില്‍ രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സ്പീക്കറുടെ ഡയസില്‍ കയറിയ പ്രതിപക്ഷം കസേരകളും കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയായിരുന്നു. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയത്. കേസില്‍ അന്നത്തെ എംഎല്‍എമാരായിരുന്ന ഇപി ജയരാജനും കെടി ജലീലിനുമെതിരെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മന്ത്രിമാര്‍ അടക്കം ആറ് പേരാണ് കേസില്‍ പ്രതികള്‍. വി ശിവന്‍കുട്ടിയും പ്രതിപ്പട്ടികയിലുണ്ട്. മാണിക്കെതിരെ പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം അന്ന് സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. പിന്നീട് ഇടത്പക്ഷം അധികാരത്തില്‍ വന്നതോടെ ഇവര്‍ക്കെതിരായ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണമുണ്ട്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും കേസ് റദ്ദാക്കാനാകില്ലെന്നും വിചാരണ നടപടികള്‍ തുടരണമെന്നുമുള്ള നിര്‍ദേശമാണ് വിചാരണ കോടതി മുന്നോട്ടു വെച്ചത്. മന്ത്രിമാരോട് നാളെ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിചാരണ കോടതിയുടെ നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കാനാകില്ലെന്ന തീരുമാനത്തിനെതിരേ അപ്പീലും നല്‍കി.

Karma News Editorial

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

58 seconds ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

15 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

21 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

54 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago