കാസർഗോഡ് . കരിന്തളം ഗവൺമെൻറ് കോളേജിലെ വ്യാജ രേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യക്ക് ഹോസ്ദുർഗ്ഗ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 30 ന് കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെ ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്.
കരിന്തളം കോളേജ് പ്രിൻസിപ്പളിന്റെ പരാതിയില്‍ ഈ മാസം എട്ടിനാണ് നീലേശ്വരം പോലീസ് വിദ്യക്കെതിരെ കേസ് എടുത്തിരുന്നത്. നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വഞ്ചന, ഗൂഢാലോചന , വ്യാജരേഖ നിർമ്മിക്കൽ, എന്നി കുറ്റങ്ങൾക്കു പുറമേ തെളിവ് നശിപ്പിക്കൽ വകുപ്പ് കൂടി പുതുതായി ചേർത്തിട്ടുണ്ട്.
വ്യാജ പ്രവൃർത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം സര്‍ക്കാര്‍ കോളജില്‍ ജോലി നേടിയ കേസില്‍ ചൊവ്വാഴ്ച രാവിലെയാണ് കെ.വിദ്യ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി എത്തിയിരുന്നത്. ഞായറാഴ്ച ഹാജരാകണമെന്ന് അറിയിച്ച് വിദ്യയ്ക്ക് നീലേശ്വരം പൊലീസ് നോട്ടീസ് നല്‍കിയിരുന്നതാണ്. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം എത്താന്‍ കഴിയില്ലെന്ന് വിദ്യ ഇമെയില്‍ വഴി അന്വേഷണ സംഘത്തെ അറിയിക്കുകയാണ് ഉണ്ടായത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ എത്തുകയായിരുന്നു.
അഗളി പോലീസിന് നൽകിയ മൊഴി തന്നെ ചോദ്യം ചെയ്യലിൽ നീലേശ്വരത്തും വിദ്യ ആവർത്തിക്കുകയാണ് ഉണ്ടായത്. വ്യാജരേഖ ഉണ്ടാക്കിയത് സ്വന്തം മൊബൈൽ ഫോണിലാണെന്നും മറ്റാരുടെയും സഹായമുണ്ടായിരുന്നില്ല എന്ന് വിദ്യ പറഞ്ഞു. ഇതിന്റെ ഒറിജിനൽ നശിപ്പിച്ചതായും വിദ്യ അന്വേഷണ സംഘത്തോട് പറയുകയുണ്ടായി.
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…