entertainment

മകന്റെ ഫോട്ടോക്കൊപ്പം തന്റെ കുട്ടിക്കാലഫോട്ടോയും പങ്കുവെച്ച് കൈലാസ് മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. നിരവധി ചിത്രങ്ങളിൽ അദ്ദേഹം ഇമ്പമാർന്ന ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നവമാധ്യമങ്ങളിലും കൈലാസ് സജീവമാണ്. ‘തീവണ്ടി’യിലെ ജീവാംശമായ് എന്ന ഗാനത്തിന് സംഗീതം ഒരുക്കിയാണ് കൈലാസ്‌മേനോൻ ഏറെ ശ്രദ്ധേയനായത്. ഫൈനൽസ്, ഇട്ടിമാണി, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിൽ സംഗീതം സംവിധാനം നിർവഹിച്ചിട്ടുണ്ട്. 2009 ലാണ് അന്നപൂർണയെ കൈലാസ് വിവാഹം ചെയ്തത്.

അടുത്തിടെയാണ് താരത്തിന് ഒരു ആൺകുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെയും മകന്റെയും ഫോട്ടോ ചേർത്ത് കൈലാസ് മേനോൻ പങ്കുവെച്ചതാണ് ചർച്ചയാവുന്നത്. നിരവധിപ്പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. അച്ഛനും മകനും ഒരുപോലെയുണ്ടെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

സമന്യൂ രുദ്ര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സമന്യു എന്നതും രുദ്ര എന്നതും ശിവന്റെ പേരുകളാണ്. ഒരേ മനസുള്ളവർ എന്നാണ് സമന്യയുടെ അർഥം. ദുരിതത്തിന്റെയും തിന്മയുടെയു അന്തകൻ എന്നാണ് രുദ്രയുടെ അർത്ഥം. ശിവന്റെ വലിയ ഭക്തയാണ് കുഞ്ഞിന്റെ അമ്മ എന്നും കൈലാസ് മേനോൻ പറഞ്ഞിരുന്നു

സ്‌ക്കൂൾ പഠനകാലത്താണ് സംഗീത ലോകത്തേക്ക് കടന്നുവരുന്നത്.അക്കാലയളവിൽ ആദ്യമായി ഒരു സംഗീത ആൽബം ചെയ്തു.അതിനുശേഷം സംഗീതം പഠിക്കാനായി ചെന്നൈയിലേക്കു പോയി. ചെന്നൈയിലെ പഠനത്തിനുശേഷം പരസ്യചിത്രങ്ങൾ ചെയ്തു.ഏകദേശം പത്തുവർഷത്തോളം ഈ രംഗത്തു ജോലി ചെയ്തു.അതിനിടയിലാണ് സ്റ്റാറിങ്ങ് പൗർണമി എന്ന ചിത്രത്തിന് സംഗീതം നൽകുന്നത്.എന്നാൽ പല കാരണങ്ങൾകൊണ്ടും ചിത്രം പുറത്തിറങ്ങിയില്ല.പിന്നീടാണ് ടൊവീനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലേക്ക് വരുന്നത്.ചിത്രത്തിലെ ജീവാംശമായി എന്ന ഗാനം ഇരുംകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്.

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

12 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

14 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

38 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

45 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago