വിഷു എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് കൈനീട്ടം തന്നെയാണ്. എന്നാൽ ഇത് മനുഷ്യർക്ക് മാത്രം പറഞ്ഞിട്ടുള്ള ഒന്നല്ല. മൃഗങ്ങൾക്കും കൈനീട്ടം നൽകാം. അത്തരത്തിലൊരു വാർത്തയാണ് ഗുരുവായൂരിൽ നിന്ന് പുറത്തുവരുന്നത്. കൊമ്പില്ലാകൊമ്പന്മാർ എന്ന് പറയപ്പെടുന്ന മോഴ വിഭാഗത്തിൽപ്പെട്ട ആനയാണ് ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണൻ. കൊമ്പില്ലാത്തതുകൊണ്ട് തന്നെ മാറ്റിനിർത്തപ്പെട്ട ബാലകൃഷ്ണന് കൃത്രിമമായി വെക്കുന്ന 2 കൊമ്പുകളാണ് വിഷുക്കൈനീട്ടമായി കിട്ടിയത്.
നാൽപ്പതിനായിരം രൂപ വിലവരുന്ന കൃത്രിമകൊമ്പുകൾ ആനയ്ക്ക് കൈനീട്ടമായി നൽകിയത് കായംകുളം സ്വദേശിനിയും ഗുരുവായൂരപ്പന്റെ ഭക്തയുമായ സൂര്യയാണ്. 14 ന് വൈകുന്നേരം 4.30 ന് പുന്നത്തൂർ കോട്ടയിൽ വെച്ച് നടന്ന ചടങ്ങിൽ സൂര്യയുടെ അഭാവത്തിൽ ആനപ്രേമിയായ വിഷ്ണു ദത്ത് മേനോൻ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിനയന് കൊമ്പുകൾ കൈമാറി. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മായാദേവി, മാനേജർ ലെജുമോൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കുകയായുണ്ടായി.
10 അടി ഉയരമുള്ള ആനയാണെങ്കിലും പല പ്രമുഖ പൂരങ്ങൾക്കും ബാലകൃഷ്ണനെ പരിഗണിക്കാതെ പോകുന്നത് കൊമ്പുകൾ ഇല്ല എന്ന കാരണം കൊണ്ടാണ്. ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണന് കിട്ടിയ വിഷുക്കൈനീട്ടം ഭാവിയിൽ പല പൂരപ്പറമ്പുകളിലും അർഹതപ്പെട്ട സ്ഥാനം ലഭിക്കാൻ ആനയെ പ്രാപ്തനാക്കും. ആനയ്ക്ക് കൈനീട്ടമായി കിട്ടിയ കൃത്രിമകൊമ്പുകൾ നിർമ്മിച്ചത് പറവൂർ സ്വദേശി വിപിൻരാജാണ്. ഈ കൊമ്പുകൾ വെപ്പുകൊമ്പുകളാണെന്ന് തിരിച്ചറിയാനും ആകാത്ത വിധമാണ് നിർമാണം.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…