Premium

കൈരളി ചാനലിൽ വിൽക്കാനൊരുങ്ങുന്നു, നിക്ഷേപകർ അങ്കലാപ്പിൽ

കൈരളി ചാനൽ പൂട്ടാൻ പോകുന്നു എന്നും വില്ക്കാൻ ആളേ അന്വേഷിക്കുന്നു എന്നും ഉള്ള വിവരങ്ങളാണ് കർമ ന്യൂസ് പുറത്തുവിടുന്നത്. കൈരളി ചാനൽ സിക്രട്ടറി സുകുമാരൻ നായർ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന്റെ ശബ്ദ രേഖ കർമ്മ ന്യൂസിനു ലഭിച്ചു. കൈരളി ചാനലിലേ ഷേർ ഹോൾഡർ ആയ തുൾസീധരൻ നായർ ആണ് ശബ്ദരേഖ കർമ ന്യൂസിനു കൈമാറിയത്. കൈരളി ചാനൽ നൂറു കണക്കിനു കോടി രൂപ പ്രവാസികളിൽ നിന്നും ഷേർ ആയും നിക്ഷേപമായും പിരിച്ചെടുത്തിട്ട് ഇപ്പോൾ പണം തിരികെ നല്കുന്നില്ല. ലാഭ വിഹിതമോ ഷേറിനു മുടക്കിയ പണമോ നിക്ഷേപകർക്ക് തിരികെ നല്കുന്നില്ല. പിണറായി വിജയൻ മസ്കറ്റിൽ നേരിട്ട് എത്തി പണം പിരിച്ച സംഭവമാണ്‌ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പിണറായി വിജയൻ പറഞ്ഞിട്ടാണ്‌ ഞാൻ പണം കൈമാറിയത് എന്നും 20 കൊല്ലമായിട്ടും എനിക്ക് കൊടുത്ത കാശ് തിരികെ കിട്ടുന്നില്ലെന്ന് നിക്ഷേപകൻ പറയുമ്പോഴാണ്‌ ചാനൽ വില്ക്കാനിരിക്കുകയാണ്‌ എന്ന് കൈരളിയുടെ സിക്രട്ടറി പറയുന്നത്.

കൈരളി ചാനൽ ജനങ്ങളിൽ നിന്നും ഷേർ സ്വീകരിച്ച് പണം തിരികെ നല്കുന്നില്ല എന്ന് പറയുമ്പോൾ സ്ഥാപനം തകർച്ചയിലോ പൂട്ടലിന്റെ വക്കിലോ എന്ന് പറയേണ്ടി വരും. എന്നാൽ ഇത് വിശ്വസിക്കാൻ ആകില്ല. കാരണം കേരളത്തിലെ നമ്പർ വൺ സർക്കാർ പരസ്യം ലഭിക്കുന്ന ചാനലാണ്‌ കൈരളി.കീറ്റക്സു ഒഴികെ നൂറുകണക്കിനു മുഴുവൻ കോർപ്പറേറ്റുകളുടെ കോടി കണക്കിനു കോടികൾ രൂപ കൈരളി ചാനലിനു കിട്ടുന്നു. ബിസിനസ് ഡീലുകൾ കോടികളുടെ നടത്തുന്നു. വർഷം ആയിര കണക്കിനു കോടി രൂപയുടെ ഇടപാടുകൾ നടക്കുമ്പോൾ ഇതിൽ പലതിനും രേഖയും തെളിവും ഇല്ലാതെ തലപ്പത്തുള്ളവർ വെട്ടി വിഴുങ്ങുന്നു എന്ന വൻ വസ്തുത നിഷേധിക്കാൻ ആകുമോ… ജീവനക്കാർക്ക് പോലും മാന്യമായ വേതനം നല്കുന്നില്ല എന്ന പരാതി ഉണ്ട്. മധ്യ നിരയിൽ ഉള്ളവർക്ക് പോലും 12000വും 13000 രൂപയാണ്‌ വേതനം . കൈരളി ചാനലിനു കിട്ടുന്ന പണം മുഴുവൻ കണക്കിൽ പെടുത്താതെ വെട്ടി വിഴുങ്ങുന്നവർ ആരാണ്‌. തലപ്പത്തുള്ളവർ മറുപടി പറയട്ടേ.. നാട്ടുകാരേ വിരട്ടിയും പിണറായി ഇടപെട്ടും വാങ്ങിയ കാശ് ഈ കോവിഡ് കാലത്ത് ജനങ്ങൾക്ക് തിരികെ നല്കണം. നാട്ടുകാരുടെ കാശു കൊണ്ട് തലപ്പത്തുള്ളവരുടെ പഞ്ച നക്ഷത്ര മാധ്യമ പ്രവർത്തനം ജനങ്ങളുടെ കാശ് കൊടുത്തിട്ട് മതി. കാശ് പോയ അനേകം പേർക്ക് കൈരളി ചാനലിനേക്കാൽ വലുതാണ്‌ അവർക്ക് നഷ്ടപെട്ട പണം. പണം നല്കിയ രസീതുമായി 20 കൊല്ലമായി കാശിനായി കൈരളി ചാനൽ ഓഫീസ് കയറി ഇറങ്ങുകയാണ്‌ പലരും

Karma News Network

Recent Posts

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

9 mins ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

8 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

8 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

9 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

10 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

10 hours ago