entertainment

പറുദീസയിലെ ശാന്തത, ഹണിമൂണിന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് കാജൽ അ​ഗർവാൾ

കാജൽ അ​ഗർവാളിന്റെയും ഭർത്താവ് ​ഗൗതം കിച്ച്ലുവിന്റെയും ഹണിമൂൺ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. മാലദ്വീപിൽ ഹണിമൂൺ ആഘോഷിക്കുകയാണ് ഇരുവരും. കാജൽ തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മാലിദ്വിപിൽ നിന്നുള്ള പുത്തൻ ഫോട്ടകൾ വളരെ വേ​ഗം തന്നെ വൈറലായി. പറുദീസയിലെ ശാന്തത എന്ന ക്യാപ്ഷനാണ് കാജൽ അഗർവാൾ ഫോട്ടോയ്‍ക്ക് എഴുതിയിരിക്കുന്നത്. ചിത്രങ്ങൾ സൂപ്പറായിട്ടുണ്ടെന്നും ഹണിമൂൺ അടിച്ചുപൊളിച്ച് ആഘോഷിക്കുവാനുമാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

ഹണിമൂണിന് മാലിദ്വീപിൽ പോകുന്ന കാര്യവും ഇരുവരും സഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.കാലജലിന്റെയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്‌പോർട്ടുകളുടെയും ചിത്രമാണ് കാജൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നത്. ബാഗുകൾ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്ന് കുറിച്ച് കൊണ്ടാണ് ചിത്രം ഷെയർ ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 30ന് ആയിരുന്നു നടിയുടെ വിവാഹം.ബാല്യകാല സുഹൃത്തായ ഗൗതം കിച്‌ലു ആയിരുന്നു കാജലിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്.കോവിഡ് മാനദണ്ഡം അനുസരിച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് നടി വിവാഹിതയാകാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.കാജൽ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.അടുത്തിടെ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് കാജൽ രംഗത്ത് എത്തിയിരുന്നു.കാജലിന്റെ വാക്കുകൾ ഇങ്ങനെ,’ഗൗതമും ഞാനും മൂന്നു വർഷത്തോളം പ്രണയിച്ചു.

തുടർന്ന് ഞങ്ങൾ ഏഴ് വർഷം സുഹൃത്തുക്കളായിരുന്നു.സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ വളരുകയും പരസ്പരം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്.കൊറോണ വൈറസിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ ആളുകളെ അവരുടെ പ്രിയപ്പെട്ടവരിൽ നിന്ന് അകറ്റിനിർത്തിയപ്പോഴാണ്,ഗൗതം കിച്ച്‌ലു തന്റെ പ്രിയപ്പെട്ടവളോട് വിവാഹത്തെ കുറിച്ച് സംസാരിച്ചത്.ഇരുവരും എപ്പോഴും പരസ്പരം കാണുന്നവരായിരുന്നു. ലോക്ഡൗണിനിടയിൽ ആഴ്ചകളോളം പരസ്പരം കാണാൻ കഴിയാതിരുന്നപ്പോൾ,തങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എന്ന് അവർ മനസ്സിലാക്കി

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

4 mins ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

47 mins ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

1 hour ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

2 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

2 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

3 hours ago