entertainment

കാജല്‍ അഗര്‍വാള്‍ വധുവായി അണിഞ്ഞോരുങ്ങി എത്തിയ ലഹങ്ക ഒരുക്കാന്‍ 20 പേര്‍, സമയം ഒരു മാസം

നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്.ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് കാജല്‍ അഗര്‍വാളിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.തെലുങ്ക്,പഞ്ചാബി,കശ്മീരി ആചാരങ്ങള്‍ സംയോജിപ്പിച്ചായിരുന്നു ചടങ്ങുകള്‍.വിവാഹത്തിന് അണിഞ്ഞൊരുങ്ങി എത്തിയ കാജലിനെ ഏവരും അത്ഭുതത്തോടെയാണ് നോക്കിയത്.അത്രക്ക് മനോഹരി ആയിരുന്നു നടി വധുവായി ഒരുങ്ങിയത്.സെലിബ്രിറ്റി ഡിസൈനര്‍ ആയ അനാമിക ഖന്ന ഒരുക്കിയ ലഹങ്കയിലായിരുന്നു നടി വധുവായി ഒരുങ്ങിയത്.ചുവപ്പും പിങ്കും നിറങ്ങളില്‍ അതി മനോഹരമായി ഡിസൈന്‍ ചെയ്ത ലഹങ്കയില്‍ രാജകീയ പ്രൗഡിയോടെയാണ് താരം വിവാഹത്തിനെത്തിയത്.

ഫ്‌ലോറല്‍ പാറ്റേണിലുള്ള സര്‍ദോസി എംബ്രോയ്ഡറിയാണ് ലെഹങ്കയില്‍ ഉണ്ടായിരുന്നത്.പിങ്ക് നിറത്തിലുള്ള ദുപ്പട്ടയും എംബ്രോയ്ഡറി വര്‍ക്കുകളാല്‍ സമ്പന്നമായിരുന്നു.20 പേര്‍ ഒരു മാസത്തോളം സമയം എടുത്താണ് ലഹങ്ക തുന്നി ഒരുക്കിയത്.ജയ്പൂരി ജ്വല്ലറി ഡിസൈനര്‍ സുനിത ഷെക്വത്തിന്റെ കലക്ഷനില്‍ നിന്നുള്ള രാജകീയ വിവാഹ ആഭരണങ്ങളാണ് ആക്‌സസറൈസ് ചെയ്തത്.പഞ്ചാബി വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായ കലീറാസ് എന്ന ആഭരണം വധുവായി എത്തിയ കാജല്‍ ധരിച്ചിരുന്നു.പ്രശസ്ത കലീറാസ് ഡിസൈനര്‍ മൃനാളിനി ചന്ദ്രയാണ് ഇത് പ്രത്യേകമായി നടിതക്കായി ഒരുക്കിയത്.അനിത ഡോന്‍ഗ്ര ഡിസൈന്‍ ചെയ്ത ഷെര്‍വാണിയായിരുന്നു വരന്റെ വേഷം.മന്‍ഡാരിന്‍ കോളര്‍ ആയിരുന്നു ഷെര്‍വാണിയുടെ പ്രത്യേകത.1,15,000 രൂപയാണ് ഇതിന്റെ വില.

Karma News Network

Recent Posts

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

14 mins ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

56 mins ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

2 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

2 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

2 hours ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

3 hours ago