entertainment

കടലിനടിയിൽ ഹണിമൂൺ ആഘോഷിച്ച് കാജൽ, 37 ലക്ഷം രൂപ വരെ നിരക്കുള്ള മുറിയിലാണ് കാജൽ താമസിച്ചത്

കാജൽ അ​ഗർവാളിന്റെയും ഭർത്താവ് ​ഗൗതം കിച്ച്ലുവിന്റെയും ഹണിമൂൺ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. മാലദ്വീപിൽ ഹണിമൂൺ ആഘോഷിക്കുകയാണ് ഇരുവരും. കാജൽ തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മാലിദ്വിപിൽ നിന്നുള്ള പുത്തൻ ഫോട്ടകൾ വളരെ വേ​ഗം തന്നെ വൈറലായി.

ഇപ്പോൾ കടലിനടിയിലെ കാഴ്ച്ചകളാണ് കാജൽ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മാൽദ്വീപിൽ കടലിനടിയിലെ റസ്റ്റോറന്റിൽ നിന്നുള്ള ചിത്രങ്ങളാണ് ഏറ്റവും പുതിയത്. കൊണാർഡ് രംഗലി ദ്വീപിലാണ് ഈ ടു ലെവൽ റിസോർട്ട്.ബ്ലൂ ബ്ലാക്ക് ലെസ് ഉടുപ്പാണ് കാജൽ ധരിച്ചിരിക്കുന്നത്. ഇവരുടെ ഹണിമൂണുമായി ബന്ധപ്പെട്ട് ചില ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

കാജൽ താമസിച്ച റിസോർട്ടിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ആരാധകർ.ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടർവാട്ടർ ഹോട്ടലാണ് മുറാക. സഞ്ചാരികൾക്ക് എക്കാലത്തും കൗതുകം പകരുന്ന മുറാക ദശലക്ഷം ഡോളർ ചെലവഴിച്ചാണ് കടലിനടിയിൽ നിർമിച്ചത്. 2018 ലാണ് ഈ റിസോർട്ട് പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് ഒരു രാത്രി തങ്ങുന്നതിന് ഏകദേശം 50000 ഡോളറായിരുന്നു (37.33 ലക്ഷം രൂപ) നിരക്ക്. ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സഞ്ചാരികൾക്കായി നിരക്കുകളിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ 30ന് ആയിരുന്നു നടിയുടെ വിവാഹം.ബാല്യകാല സുഹൃത്തായ ഗൗതം കിച്‌ലു ആയിരുന്നു കാജലിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്.കോവിഡ് മാനദണ്ഡം അനുസരിച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് നടി വിവാഹിതയാകാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.കാജൽ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.അടുത്തിടെ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് കാജൽ രംഗത്ത് എത്തിയിരുന്നു.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

1 hour ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

2 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

3 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

3 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

4 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

4 hours ago