കാജൽ അഗർവാൾ–ഗൗതം കിച്ലു ദമ്പതികൾക്ക് ആൺകുഞ്ഞ് ജനിച്ചത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റതിലുള്ള സന്തോഷവും അതെത്ര പ്രയാസം ഏറിയതാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച കുറിപ്പിലാണ് കാജൽ ഇതേ കുറിച്ച് പറയുന്നത്.
എന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയതതിൽ വലിയ ആഹ്ലാദമുണ്ട്. പ്രസവത്തിന് ഒരുപാട് നേരം വേണ്ടി വന്നെങ്കിലും അതാണ് ജീവിതത്തിലെ ഏറ്റവും സംതൃപ്തി ആയിട്ടുള്ള അനുഭവം. കുഞ്ഞിനെ മറുപിള്ളയോടെ നെഞ്ചോട് ചേർത്തുവെച്ചത് വിശദീകരിക്കാൻ കഴിയാത്ത അനുഭവമാണ്. ഇതോടെ എന്നന്നേക്കുമായി എന്റെ ഹൃദയത്തിനും ശരീരത്തിനും ഉള്ള ഉത്തരവാദിത്വം ഞാൻ മനസ്സിലാക്കുന്നു. പ്രസവം ഒരിക്കലും ഒരു എളുപ്പമുള്ള കാര്യമല്ല, ഉറക്കമില്ലാത്ത രാത്രികൾ, രക്തം വാർന്നു പോകൽ.. നനഞ്ഞ പാഡുകൾ, ബ്രെസ്റ്റ് പമ്പ്, അനിശ്ചിതത്വവും ആകുലതയും സന്തോഷവും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത് എന്നും ജാകൽ കുറിയ്ക്കുന്നു. പ്രസവാനന്തരമുള്ള നാളുകൾ ഇനി ആകർഷകം അല്ലെങ്കിലും അത് എന്തായാലും സുന്ദരം ആയിരിക്കുമെന്നും നടി പറയുന്നു.
2020 ഒക്ടോബർ 30ന് ആയിരുന്നു നടിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ഗൗതം കിച്ലു ആയിരുന്നു കാജലിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്. കോവിഡ് മാനദണ്ഡം അനുസരിച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് നടി വിവാഹിതയാകാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. കാജൽ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. അടുത്തിടെ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് കാജൽ രംഗത്ത് എത്തിയിരുന്നു.
2004ൽ പുറത്തിറങ്ങിയ ക്യൂൻ..!ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കാലെടുത്തുവെച്ച കാജൽ,ഒട്ടനവധി തെലുങ്ക്,തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായാണ് കാജൽ ജനിച്ചത്. സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…