entertainment

ഗര്‍ഭകാലത്തെക്കുറിച്ചും അമ്മയായതിനെക്കുറിച്ചും കാജല്‍.

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും തന്റെ നിറ സാന്നിധ്യം അറിയിച്ച ആരാധകരുടെ പ്രിയങ്കരിയായ മിന്നും താരമാണ് കാജല്‍. ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന വിവരം കാജല്‍ പങ്കുവെച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കാജലിനും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിനും ആണ്‍കുഞ്ഞ് പിറന്നത്. അതേപ്പറ്റി, അമ്മയായതിനെക്കുറിച്ച് മനസ് തുറക്കുകയാണ് കാജല്‍.

കാജല്‍ കഴിഞ്ഞ ദിവസം തന്റെ മകന്‍ ജനിച്ച് നാല് മാസം ആയതിന്റെ സന്തോഷം പങ്കുവച്ച് മകന്‍ നീലിന്റെ ചിത്രം പങ്കുവെക്കുകയുണ്ടായി. ലവ് ഓഫ് മൈ ലൈഫ് എന്നാണ് മകനെക്കുറിച്ച് കാജല്‍ പറഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്നാണ് വൈറലായത്. പിന്നാലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭകാലത്തെക്കുറിച്ചും അമ്മയായതിനെക്കുറിച്ചും കാജല്‍ മനസ് തുറക്കുകയായിരുന്നു.

പൂര്‍ത്തിയാക്കാന്‍ ഒരുപാട് കമ്മിറ്റ്‌മെന്റുകളുണ്ടായിരുന്നതിനാൽ, ഗര്‍ഭകാലത്തും കാജല്‍ ജോലി ചെയ്തിരുന്നു. ‘അവന്‍ ജനിച്ചപ്പോള്‍ 40 ദിവസത്തേക്ക് എന്റെ ജീവിതം എന്റെ അമ്മ ഏറ്റെടുത്തു. എന്നെ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിച്ചില്ല. അവന്‍ അടുത്ത മുറിയില്‍ കിടന്നുറങ്ങുന്നുണ്ടാകും, ഇപ്പുറത്തെ മുറിയില്‍ ഞാന്‍ ജോലി ചെയ്യും. അങ്ങനെ ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു’ കാജല്‍ പറഞ്ഞു.

ഡെലിവറി സമയത്ത് കാജൽ പ്രാര്‍ത്ഥിക്കുകായിരുന്നു. ഡോക്ടര്‍മാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. കുഞ്ഞിനെ കാജൽ നെഞ്ചില്‍ ചേര്‍ത്തുവച്ചതോടെ ചുറ്റുമുള്ള ലോകം തന്നെ അപ്രതക്ഷ്യമാവുകയായിരുന്നു. കാജളും അവനും മാത്രമായിരുന്നു അപ്പോൾ. കാജൽ സന്തോഷം കൊണ്ട് കരഞ്ഞു. ഒമ്പത് മാസത്തെ ബുദ്ധിമുട്ടുകളും വെല്ലുവിളികളുമെല്ലാം ആ നിമിഷങ്ങളിൽ കാജലിന് ഇല്ലാതായതായി തോന്നി. കാജലിന് അപ്പോൾ ഒന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സാധിച്ചിരുന്നില്ല. കൈയ്യില്‍ കിടക്കുന്ന മകനെക്കാള്‍ വലുതായിരുന്നില്ല ഒന്നും. ‘എന്റെ കുഞ്ഞ് എന്റെ ജീവന്റെ തുടര്‍ച്ചയാണ്. എനിക്ക് സംഭവിച്ച ഏറ്റവും വലിയ സന്തോഷം. ലവ് ഓഫ് മൈ ലൈഫ്. എനിക്കരൊരിക്കലും അവനെ നഷ്ടപ്പെടാനാകില്ല’ എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

‘അനാവശ്യമായ കുറ്റബോധമുള്ള അമ്മയാണ് ഞാന്‍. എനിക്ക് ജിമ്മില്‍ പോവുക പോലും പ്രയാസമാണ്. ഭാഗ്യത്തിന് വീട്ടില്‍ സഹായത്തിന് ആളുണ്ട്. തുടക്കത്തില്‍ കുഞ്ഞിനെ വീട്ടില്‍ സഹായികളുടെ കൂടെ മാത്രമാക്കി പോകാന്‍ തോന്നിയിരുന്നില്ല. ആരെങ്കിലും എപ്പോഴും അടുത്തു വേണം, അത് തന്നെ ആയിരിക്കണ്ടേ എന്ന ചിന്തയായിരുന്നു. ഓരോ തവണയും സെറ്റിലെത്തുമ്പോള്‍, ഒരു ദിവസത്തെ ഷൂട്ടോ പരസ്യ ചിത്രമോ ആണെങ്കില്‍ പോലും ഞാന്‍ പാരഫെര്‍നലീയ കൂടെ കരുതും” താരം പറഞ്ഞു.

‘ മകന് മൂലപ്പാല്‍ തന്നെ നല്‍കണമെന്ന കാര്യത്തിലും കാജലിന് നിര്‍ബന്ധമുണ്ടാ യിരുന്നു. ‘പക്ഷെ തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. വേദന അനുഭവിച്ചിരുന്നു. വിദഗ്ധരേയും ഗൈനക്കോളജിസ്റ്റിനേയും സമീപിക്കേണ്ടി വന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യാനുള്ളത് നമ്മള്‍ ചെയ്യണം. കുട്ടികള്‍ക്ക് ആവശ്യമുള്ള പരിശീലനം നല്‍കണം. കുട്ടികള്‍ വളരെ പെട്ടെന്ന് അഡാപ്റ്റ് ചെയ്യുന്നവരാണ്. എന്തിനോടും അഡാപ്റ്റ് ആകും’ കാജല്‍ പറയുന്നു.

കാജൽ ഓണ്‍ സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് കാജല്‍. തന്റെയും കുടുംബത്തിന്റേ യുമൊക്കെ മനോഹരമായ ചിത്രങ്ങള്‍ താരം ഇപ്പോഴും പങ്കുവെക്കും. ഓണ്‍ സ്‌ക്രീനി ലേക്കും അധികം വൈകാതെ താരം തിരികെയെത്തും. ഹേ സിനാമിക ആണ് കാജലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉമ, ഗോസ്റ്റി, ഇന്ത്യന്‍ 2 തുടങ്ങിയ സിനിമകളാണ് കാജലിന്റെതായി ഇപ്പോൾ അണിയറയിൽ. ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമ മുംബൈ സാഗയാണ്.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

1 hour ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

2 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

2 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

3 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

3 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

4 hours ago