social issues

സ്‌നേഹം എന്നത് ഒരു വിശ്വാസം അല്ലെ, മറ്റൊരുവന് തട്ടിയും മുട്ടിയും നില്‍ക്കാന്‍ ഭാര്യയെ തള്ളിവിടുന്നവനെ എങ്ങനെ വിശ്വസിക്കും, കല മോഹന്‍ പറയുന്നു

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവിന്റെ ഒത്താശയോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവം മലയാളികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ ആറ് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍.

ദീനവും പരവശവുമായ ഒരു സ്ത്രീ ശബ്ദം ചാനലുകളില്‍ ഇടവിട്ട് കേള്‍ക്കുന്നു. ഭാര്തതാവും കൂട്ടുകാരും ചേര്‍ന്നു ബലാത്സംഗം ചെയ്ത ഒരു പെണ്ണിന്റെ വാക്കുകള്‍. അവള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുവള്‍ ആകാനാണ് സാധ്യത. സമ്പന്നത നിറഞ്ഞ ചുറ്റുപാടും നഷ്ടപ്പെടാന്‍ കപട സമൂഹത്തിലെ കൊച്ചമ്മ സ്ഥാനവും ഉണ്ടേല്‍ ഇത് പുറത്ത് വരില്ല. നൂറു ശതമാനം ഉറപ്പ്. ജീവിച്ചിരിക്കവേ തന്നെ ജഡമായ അങ്ങനെ എത്രയോ പെണ്ണുങ്ങള്‍.- കല മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കല മോഹന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

മൂന്ന് സിനിമകള്‍. എഴുതപ്പുറങ്ങളിലെ സീത. ആദമിന്റെ വാരിയെല്ലിലെ ആലീസ്. സാഗരംസാക്ഷിയിലെ നിര്‍മ്മല. ഇവരെല്ലാം വെറും കഥാപാത്രം അല്ല. ജീവനോടെ നമ്മുക്കിടയില്‍ തന്നെ പലയിടങ്ങളില്‍ ഉണ്ട്..അറിയോ? സമൂഹത്തിലെ ഉന്നതന്മാരുടെ ഇടങ്ങള്‍.. ഭാര്യമാരെ പ്രദര്ശനവസ്തു ആക്കി അഭിമാനം കൊള്ളുന്ന ഭാര്തതാവിന്റെ കൂട്ടുകാരില്‍ നിന്നും ബലാത്സംഗം നേരിടേണ്ടി വന്ന എഴുതാപ്പുറങ്ങളിലെ സീത… കാമം മൂത്തു പലരുടെ ഒപ്പം കിടക്ക പങ്കിട്ടതല്ല, ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതാണ്. മദ്യപിച്ചു ബോധമില്ലാത്ത ഭാര്തതാവിനു അവളുടെ മാനം അപ്പൊ സംരക്ഷിക്കാന്‍ ആയില്ല എങ്കിലും, പുറം ലോകം അറിഞ്ഞപ്പോള്‍ അതയാളുടെ അഭിമാനത്തിന്റെ പ്രശ്‌നമായി. അതൊരു വര്‍ത്തയാകാതെ ഇരിക്കാനാണ് അയാള്‍ വാദിക്കുന്നത്. സ്വന്തം കുടുംബത്തിന് പോലും അവള്‍ സ്വീകാര്യ അല്ലാത്തവള്‍ ആയി. പാര്‍വ്വതി അഭിനയിച്ച ആ കഥാപാത്രത്തിന്റെ നിസ്സഹതയുടെ നനവൂറുന്ന മുഖം എന്നും മനസ്സിലെ നീറ്റലാണ്.. കാരണം, അവളെ എനിക്ക് അറിയാം.

വികാരരഹിതമായ മുഖത്തോടെ ഭാര്തതാവിനോടൊപ്പം മദ്യപിക്കുന്ന പകല്‍ മാന്യമാര്‍ക്ക് മുന്നില് ഹരം പകരാന്‍ എന്ന പോലെ നില്‍ക്കുന്ന ആലീസിനെ എവിടെയൊക്കെയോ കണ്ടിട്ടുണ്ട്. ശ്രീവിദ്യയുടെ ഏറ്റവും കരുത്തുള്ള കഥാപാത്രം എന്ന് പറയാം. ചുറ്റിലും ആരുടെയൊക്കെയോ ജീവിതം പകര്‍ത്തിയ പോലെ. Key exchange എന്ന ഉന്നത സമൂഹത്തിലെ ആചാരം പോലെ ഒന്ന്. ബിസിനെസ്സ് വളര്‍ത്താന്‍ ഭാര്യയുടെ ശരീരം ഉപയോഗിച്ച ഭാര്തതാവിനോട് അവള്‍ അവസാനം കയര്‍ക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഉറപ്പുണ്ടോ മക്കള്‍ നിങ്ങളുടേത് ആണെന്ന്?? അറിയാം, ആ ദാമ്പത്യത്തില്‍ ഉണ്ടായ അത്രയും മൂകതയും മരവിപ്പും ശവക്കല്ലറയില്‍ പോലും ഉണ്ടാകില്ല. സ്‌നേഹം എന്നത് ഒരു വിശ്വാസം അല്ലെ, മറ്റൊരുവന് തട്ടിയും മുട്ടിയും നില്‍ക്കാന്‍ ഭാര്യയെ തള്ളിവിടുന്നവനെ എങ്ങനെ വിശ്വസിക്കും?

ഏത് പ്രതിസന്ധിയിലും ദുഖത്തിലും കൂടെ നില്ക്കാം. പക്ഷെ ഭാര്യയുടെ മാനം കാക്കാന്‍ അറിയാതെ പോകുന്ന ഭാര്തതാവിനെ ഒരു പെണ്ണും സഹിക്കില്ല എന്ന് പൊട്ടിത്തെറിച്ചു കൊണ്ട് നിമ്മി, ബാലചന്ദ്രന്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിനോട് പറയുന്നു. ബിസിനെസ്സ് പൊട്ടി ആകെ തകര്‍ന്ന അയാള്‍ മദ്യത്തിന് അടിമപ്പെടുക ആണ്. അവസരം മുതലെടുത്തു അയാളുടെ ഒപ്പം മദ്യപിക്കാന്‍ എത്തുന്ന ഒരാള്‍, ലക്കില്ലാതെ അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്തതാവിനെ മറികടന്നു ഭാര്യയുടെ മുറിയില്‍ എത്തുന്നു. അയാളുടെ ദുഷിച്ച വായു ഉറങ്ങി കിടന്ന അവള്‍ തിരിച്ചറിയുകയും അലറി വിളിച്ചു പുറത്താക്കുകയും ചെയ്യുന്നു. സുകന്യ അഭിനയിച്ച കഥാപാത്രം. നിസ്സഹായ ആയ ഒരു സ്ത്രീയുടെ വ്യഥയും വേദനയും എഴുതി ഇടാന്‍ അക്ഷരങ്ങള്‍ ഇല്ല. ഇതൊക്കെ സംഭവിക്കുമ്പോഴും അതേ വീട്ടില്‍ മദ്യപിച്ചു ഓര്‍മ്മ ഇല്ലാതെ ഭാര്തതാവ് കിടപ്പുണ്ട്. ജീവന് തുല്യം സ്‌നേഹിച്ച ഭാര്തതാവിനെ പിന്നീട് നോക്കിയ തീപ്പൊരി ചിതറിയ ആ മിഴികള്‍ ഇന്നും നമുക്കിടയില്‍ ഉള്ള എത്ര സ്ത്രീകളുടെ ഹൃദയത്തില്‍ നിന്നുള്ളതാണെന്നോ?

ഇന്ന് രാവിലെ മുതല്‍ ദീനവും പരവശവുമായ ഒരു സ്ത്രീ ശബ്ദം ചാനലുകളില്‍ ഇടവിട്ട് കേള്‍ക്കുന്നു. ഭാര്തതാവും കൂട്ടുകാരും ചേര്‍ന്നു ബലാത്സംഗം ചെയ്ത ഒരു പെണ്ണിന്റെ വാക്കുകള്‍. അവള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുവള്‍ ആകാനാണ് സാധ്യത. സമ്പന്നത നിറഞ്ഞ ചുറ്റുപാടും നഷ്ടപ്പെടാന്‍ കപട സമൂഹത്തിലെ കൊച്ചമ്മ സ്ഥാനവും ഉണ്ടേല്‍ ഇത് പുറത്ത് വരില്ല. നൂറു ശതമാനം ഉറപ്പ്. ജീവിച്ചിരിക്കവേ തന്നെ ജഡമായ അങ്ങനെ എത്രയോ പെണ്ണുങ്ങള്‍. അവരും ഈ വാര്‍ത്ത കാണുന്നു. അവര്‍ക്ക് ശബ്ദമില്ല. കള്‍ക്കാന്‍ മാത്രമേ ആകു. ഇതൊരു പെണ്ണെഴുത്തായി കാണരുതേ. ഇത്തരം അനുഭവം കുറിയ്ക്കുന്ന അക്ഷരങ്ങള്‍ക്ക് ലിംഗഭേദമില്ല..!

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

3 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

4 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

4 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

4 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

5 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

5 hours ago