social issues

സംതൃപ്തി എന്നത് പ്രണയത്തിൽ സംഭവിക്കേണ്ട ഒന്നാണ് ലൈംഗികതയിൽ അല്ല- കല മോഹൻ

സൈക്കോളജിസ്റ്റ് കൗൺസിലർ കല മോഹൻ ഫേസ്ബുക്കിൽ പങ്ക് വെക്കുന്ന കുറിപ്പുകൾ പലപ്പോളും സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. തന്റെ മുന്നിൽ എത്തുന്ന പല അനുഭവങ്ങളും കല പങ്ക് വെക്കാറുണ്ട്. ഇപ്പളിതാ പ്രണയത്തെക്കുറിച്ച് തുറന്നുപറയുകയാണ് കല. രതിമൂർച്ച എന്നത് പ്രണയത്തിൽ സംഭവിക്കേണ്ട ഒന്നാണ് ലൈംഗികതയിൽ അല്ല എഞാൻ പ്രണയിച്ചിട്ടില്ല എന്നു പറയുമ്പോൾ പ്രണയം തോന്നിയിട്ടില്ല എന്ന് അർത്ഥം ഇല്ല.. ഇന്നും ഓരോ നിമിഷവും തോന്നുന്നു… പക്ഷെ എതിർവശത്തെ ആള് എന്നെ അറിയുന്നവൻ ആകില്ല ഒരിക്കലും എന്നു തുടങ്ങുന്ന പോസ്റ്റ് ഇങ്ങനെ

ഞാൻ പ്രണയിച്ചിട്ടില്ല എന്നു പറയുമ്പോൾ പ്രണയം തോന്നിയിട്ടില്ല എന്ന് അർത്ഥം ഇല്ല.. ഇന്നും ഓരോ നിമിഷവും തോന്നുന്നു… പക്ഷെ എതിർവശത്തെ ആള് എന്നെ അറിയുന്നവൻ ആകില്ല ഒരിക്കലും.. എന്നും അതങ്ങനെ ആയിരുന്നു ഞാൻ പ്രണയിച്ചവർ ഒന്നും എന്റേതായിരുന്നില്ല.. എന്നെ പ്രേമിച്ചവരെ ഞാൻ ഹൃദയം കൊണ്ട് കാണാൻ ശ്രമിച്ചിട്ടുമില്ല.. അത് കൊണ്ട് പ്രണയകൊടുമുടി എത്താൻ സാധിച്ചില്ല.. രതിമൂർച്ച എന്നത് സത്യത്തിൽ പ്രണയത്തിൽ സംഭവിക്കേണ്ട ഒന്നാണ്..
ലൈംഗികതയിൽ അല്ല…

വേണേൽ എനിക്കൊരു ലെസ്ബിയൻ ആകാം… എന്നെ പ്രണയിക്കുന്ന സ്ത്രീകളുണ്ട്.. തിരിച്ചു എനിക്കും സ്ത്രീകളോട് സ്നേഹവും കരുതലും തോന്നിയിട്ടുണ്ട്, എന്നും എപ്പോഴും.. പക്ഷെ കാമവും പ്രേമവും തോന്നാറില്ല ! എന്റേത് പോലെ മറ്റൊരുവളുടെ പഞ്ഞി പോലെയുള്ള ശരീരം കെട്ടിപ്പിടിക്കാൻ ഒരു സുഖവുമില്ല..

എന്നെത്തേടി സുഖമാണോ എന്ന് എത്താത്ത കോളുകൾ ഞാൻ സ്നേഹിച്ചവന്റെ മാത്രമായിരുന്നു…. അവൻ മാത്രമായിരുന്നു എന്റെ സംസാരത്തെ അരോചകമായി പ്രകടിപ്പിച്ചതും.. ഞാൻ പ്രണയിക്കാൻ ശ്രമിച്ച ഓരോ ആണിലും ഞാനത് കണ്ടിട്ടുണ്ട്.. എന്നെ കാണാൻ താല്പര്യം ഇല്ലാ എങ്കിലും പക്ഷെ, എന്നെ ഭോഗിക്കാൻ താല്പര്യം ഉള്ളവർ അവരായിരുന്നു…

കോളുകൾ നിലയ്ക്കും വരെ നോക്കിയിരുന്നു അത് എടുക്കാതെ പോയത് എന്നെ സ്നേഹിച്ചവന്റെയും… അവരെന്റെ കണ്ണുകളോടും ചിരിയോടും കടുത്ത ആരാധന കാണിച്ചവർ ആയിരുന്നു.. കാരണമില്ലാതെ എനിക്കവരെ വല്ലാതെ മടുക്കുകയും ചെയ്തിരുന്നു… പൈങ്കിളി വർത്തമാനം എന്ന് പറഞ്ഞു അകറ്റി നിർത്തി..

അവരുടെ platoniclove എനിക്ക് അസഹിഷ്ണുത ഉണ്ടാകുന്ന ഒന്നാണ്.. എന്താടോ ഇനിയും നന്നാകാത്തത് മുണ്ടയ്ക്കൽ ശേഖരാ എന്ന് എന്നിൽ നിന്നും മാറി ഒരു അശരീരി നിരന്തരം ഞാൻ കേട്ടിട്ടുണ്ട്.. ഞാൻ ഇങ്ങനെ ആയിപ്പോയി…മനസ്സെന്താ ഇങ്ങനെ എന്ന് ഓർത്തു ഞാൻ കയ്യിലുള്ള മനഃശാസ്ത്ര പുസ്തകങ്ങള് മുഴുവനും തപ്പി..

പത്തൊന്പത് വർഷവും മറ്റൊരുവളെ ഹൃദയത്തിൽ കൊണ്ട് നടന്ന ഒരാളെ ഞാൻ ഗാഢമായി സ്നേഹിച്ചിട്ടുണ്ട്…. ആ കൂടെ അവർ പണ്ട് കണ്ടിരുന്ന ഇടവഴിയിൽ പോയി ഓർമ്മകൾ അയവിറക്കാൻ കൂട്ട് ഇരുന്നിട്ടുണ്ട്.. ആ ലോകത്ത് അവരെ നോക്കി പണ്ടെങ്ങോ മുതൽ ഞാൻ ഉണ്ടായിരുന്ന പോലെ.. അവനെന്റെ ഭാര്തതാവ്‌ ആയിരുന്നു അന്ന്.. ഇന്നും പല പ്രണയകഥകൾ ഏതാണ്ട് 60 വയസ്സ് വരെ ഉള്ളത് ഞാൻ കേൾക്കുന്നുണ്ട്.. ഞാനതിന്റെ ഒരു ഭാഗമായി അങ്ങ് തീരും അപ്പോൾ… പ്രണയം അനുഭവിക്കുന്നതിനേക്കാൾ എത്രയോ സുഖമാണ് പ്രണയിക്കുന്നവരെ കാണുന്നത്.. പ്രണയിക്കുന്നവരെ, നിങ്ങൾക്ക് അറിയോ… നിങ്ങള്ക്ക് കാവലായി ഞങ്ങൾ ചിലരുണ്ട് ഇവിടെ എന്ന് !❤

Karma News Network

Recent Posts

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

8 mins ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

47 mins ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

1 hour ago

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

1 hour ago

കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു

കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…

2 hours ago

കള്ളക്കടല്‍ പ്രതിഭാസം, കേരള തീരത്തും കടലാക്രമണ സാധ്യത

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമേകാൻ വരും ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത…

2 hours ago