entertainment

മാസ് ലുക്കിൽ ടോവിനോ, കളക്ക് ധൈര്യമായി ടിക്കറ്റെടുക്കാം,

ടൊവിനോ തോമസിന്റെ കരിയറിലെ നിര്‍ണായക ചിത്രമാണ് കള. രോഹിത് വി.എസ് ആണ് സംവിധാനം. സിനിമയിലെ ആക്ഷന്‍ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് സാരമായി പരുക്കേറ്റിരുന്നു. ഫോറന്‍സിക് എന്ന സിനിമക്ക് ശേഷം തിയറ്റര്‍ റിലീസിനെത്തുന്ന ടൊവിനോ തോമസ് ചിത്രവുമാണ് കള. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്

കുടുംബപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന പ്രതികാരകഥയിൽ കട്ടത്താടിയും മുടിയുമായുമെല്ലാം നല്ല കലിപ്പ് ലുക്കിലാണ് ടോവിനോ സിനിമയിലെത്തുന്നത്. ഷാജി എന്ന കഥാപാത്രമായാണ് ടോവിനൊ നിറഞ്ഞാടിയത്. ചെറിയ ഒരുനോട്ടം പോലും കഥാപാത്രത്തിന്റെ സ്വഭാവത്തെ അടയാളപ്പെടുത്താൻ ടൊവിനൊക്ക് സാധിച്ചിട്ടുണ്ട് . രണ്ട് തരത്തിലുള്ള കാരക്ടറും ടോവിനോ മനോഹരമാക്കി. അച്ഛനും മകനും അയാളുടെ ഭാര്യയും ചെറിയ കുട്ടിയും അവരുടെ വളര്‍ത്തുനായയും അടങ്ങുന്ന കുടുംബത്തില്‍ ഒരു ദിവസം അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ടോവിനോയുടെ അഭിനയം തന്നെയാണ് എടുത്ത് പറയേണ്ടത്. ഭാര്യയായെത്തിയ ദിവ്യ പിള്ളയും അച്ഛനായെത്തിയ ലാലും യുവനടൻ സുമേഷ് നൂറും തങ്ങളുടെ കഥാപാത്രങ്ങൾ മനോ​ഹരമാക്കി. ഒരു യഥാര്‍ഥ സംഭവം അടിസ്ഥനമാക്കിയിട്ടുള്ളത് എന്ന് സൂചന നല്‍കിയാണ് സിനിമ ഇന്റര്‍വെലിലേക്ക് എത്തുന്നത്. തുടര്‍ന്നുള്ള പകുതിയിലാണ് സിനിമയുടെ തിയറ്റര്‍ അനുഭവത്തിന്റെ ഏറിയ പങ്കുമുള്ളത്. ഭയവും ആകാംക്ഷയുമാണ് ആദ്യപകുതിയെ നയിക്കുന്നതെങ്കില്‍ രണ്ടാം പകുതിയില്‍ പ്രതികാരത്തിന്റെ പൂർണ്ണതയാണ് ചിത്രം.

പ്രേക്ഷകരെ ആദ്യാവസാനം വരെ ത്രില്ലടിപ്പിച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് കള എന്ന് പറയാമ. എഡിറ്റിങും പശ്ചാത്തല സംഗീതവും എല്ലാം ഒന്നിനൊന്ന് മികവുറ്റതാണ്. പ്രകൃതിയെപ്പോലും കഥാപാത്രമാക്കി മാറ്റുന്ന ഛായാഗ്രഹണ മികവായിരുന്നു അഖില്‍ ജോര്‍ജ്ജിന്റേത്. ഡോണ്‍ വിന്‍സന്റിന്റെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയാതെ വയ്യ. സൗണ്ട് മിക്‌സിങാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം.

തുടക്കം മുതല്‍ അവസാനം വരെ അടുത്തത് എന്താണ് സംഭവിയ്ക്കാന്‍ പോകുന്നത് എന്നറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ആളുകള്‍. അമിതമായി സിനിമാറ്റിക് ആകാതെ പ്രേക്ഷകരെ ആദ്യാവസാനം വരെ ത്രില്ലടിപ്പിച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് കള. എ സർട്ടിഫിക്കറായതിനാൽ കുട്ടികൾക്കൊഴികെ ബാക്കിയാർക്കുവേണമെങ്കിലും തീയറ്ററിൽ പോയിരുന്നു ആസ്വദിച്ച് കാണാൻ സാധിക്കുമെന്ന കാര്യത്തിൽ തീർച്ച

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

45 seconds ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

23 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

35 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

47 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

1 hour ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

1 hour ago