entertainment

മുഖം ക്യാമറക്ക് മുന്നില്‍ കാണിക്കാതെ ആദ്യ ചിത്രം, തുറന്ന് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കലാഭന്‍ ഷാജോണ്‍. അടുത്തിടെ സംവിധാന രംഗത്തും അദ്ദേഹം തുടക്കം കുറിച്ചിരുന്നു. 2013ല്‍ പുറത്തെത്തിയ ദൃശ്യം എന്ന ചിത്രത്തിലെ നെഗറ്റീവ് ഷേഡുള്ള കോണ്‍സ്റ്റബിള്‍ സഹദേവന്‍ എന്ന കഥാപാത്രമാണ് ഷാജോണിന്റെ കരിയര്‍ മാറ്റി മറിച്ചത്. പിന്നീട് താരത്തിന് കൈ നിറയെ അവസരങ്ങളായിരുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അഭിനയിച്ചു. അതിനിടെ 2019ല്‍ ബ്രദേഴ്‌സ് ഡേ എന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി ഷാജോണ്‍ സംവിധാനം ചെയ്യുകയും ചെയ്തു. ഇപ്പരോള്‍ തന്റെ അരങ്ങേറ്റ ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍.

കലാഭവന്‍ മണി നായകനായ മൈഡിയര്‍ കരടി ആയിരുന്നു കലാഭവന്‍ ഷാജോണിന്റെ ആദ്യ ചിത്രം. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാങ്ങി തന്നത് കോട്ടയം നസീര്‍ ആയിരുന്നു. നിനക്ക് ഒരു വേഷമുണ്ട്. പക്ഷേ മുഖം പുറത്തുകാണിക്കില്ല, പൂര്‍ണമായും മാസ്‌ക്കിനുളളില്‍ ആയിരിക്കും. അതും കരടിയുടെ മാസ്‌ക്ക്. പക്ഷേ നിനക്ക് പെര്‍ഫോം ചെയ്യാനുളള സ്‌പേസ് ഉണ്ട്. ഇതായിരുന്നു മൈഡിയര്‍ കരടി എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കോട്ടയം നസീര്‍ ഇക്ക തന്നോട് പറഞ്ഞത്. ഷാജോണ്‍ പറഞ്ഞു. മാസ്‌ക്കിനുളളില്‍ ആണ് അഭിനയമെങ്കിലും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ആ കഥാപാത്രം ചെയ്യണമെന്ന് തോന്നി. അങ്ങനെ മുഖം കാണിക്കാതെ ഞാന്‍ എന്റെ ആദ്യത്തെ സിനിമ ചെയ്തു, കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഷൈലോക്കാണ് ഷാജോണിന്‌റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മാസ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് ഷാജോണ്‍ എത്തിയത്.

Karma News Network

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

20 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

21 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

37 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

2 hours ago