കാലടി സംസ്കൃത സർവകലാശാലയിലെ പബ്ലിക്കേഷൻ ഓഫീസറുടെ അനധികൃത നിയമനം റദ്ദാക്കി. പ്രതിഷേധത്തിലേക്കു കാര്യങ്ങൾ നീങ്ങിയപ്പോൾ അധ്യാപകന് നിയമനമല്ല അധിക ചുമതലയാണ് നൽകിയതെന്നാണ് സർവകലാശാലയുടെ വിശദീകരണം.
നേരത്തെ കാലടി സംസ്കൃത സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനം നടന്നെ പരാതിയുമായി ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. താത്കാലിക നിയമനങ്ങൾ പോലും നടപടി ക്രമം പാലിക്കാതെ സർവകലാശാലയിൽ നടത്താറില്ല. മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ പബ്ലിക്കേഷൻ ഓഫീസറായി നിയമിച്ചുവെന്നാണ് ആരോപണം. വിജ്ഞാപനമില്ലാതെയാണ് അധ്യാപകന് ഒരു വർഷത്തേക്ക് നിയമനം നടത്തിയത്.
പബ്ലിക്കേഷൻ വിഭാഗം ശക്തിപ്പെടുത്താനായി ഓഫിസറെ നിയമിക്കാൻ സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനമെടുത്തത് ഓഗസ്റ്റ് മുപ്പതിനാണ്. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെ ഈ തസ്തികയിൽ നിയമനം നടത്തി റജിസ്ട്രാർ തിങ്കളാഴ്ച ഉത്തരവിറക്കുകയായിരുന്നു. തസ്തികയുടെ അധിക ചുമതല നൽകിയിരുന്ന അധ്യാപികയെ നീക്കുന്നതായും ഉത്തരവിലുണ്ട്. ഉത്തരവിറങ്ങിയ ശേഷമാണ് നിയമനവിവരം സിൻഡിക്കറ്റ് അംഗങ്ങൾ പോലുമറിഞ്ഞത്.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…