കൊച്ചി. കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമനിക്കിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തു. യുഎപിഎ കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഒപ്പം സ്ഫോടക വസ്തു നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. പ്രതിക്കെതിരെ ഗൂഢാലോചന കൊലപാതകം വധശ്രമത്തിനും കേസ് എടുത്തു. സ്ഫോടനത്തില്‍ മൂന്ന് പേരാണ് മരിച്ചത്.
പെരുമ്പാവൂര്‍ സ്വദേശി ലെയോണ, തൊടുപുഴ സ്വദേശി കുമാരി പുഷ്പന്, മലയാറ്റൂര്‍ സ്വദേശി ലിബിന എന്നിവരാണ് മരിച്ചത്. സ്ഫോടനത്തില്‍ 52 പേര്‍ക്ക് പരിക്കുണ്ട്. സംഭവത്തില്‍ എഡിജിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ഭീകരവിരുദ്ധനിയമം, സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസ്.
അതേസമയം കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുമെന്നാണ് വിവരം. ഇയാള്‍ കുറ്റസമ്മതം നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുന്നതിന് മുമ്പാണ് പ്രതി വീഡിയോ ചിത്രീകരിച്ചത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…