സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ അയാളുടെ വീട്ടിൽ കൊണ്ടുവന്നു എന്ന വർത്തകളാണ് പുറത്തു വരുന്നത്. കളമശേരി സ്ഫോടനക്കേസിൽ കേരള പൊലീസ് കണ്ടെത്തിയ തെളിവുകളും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിന്റെ ആദ്യമൊഴികളും ദേശീയ അന്വേഷണ ഏജൻസി പരിശോധിച്ചു. മൊബൈൽ ഫോണും ഇന്റർനെറ്റും വിദഗ്ധമായി ഉപയോഗിക്കുന്ന മാർട്ടിന്റെ കഴിഞ്ഞ ഒരുമാസത്തെ ഡിജിറ്റൽ ഫിംഗർ പ്രിന്റ് എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗവും പരിശോധിക്കുന്നുണ്ട്.
കുറ്റകൃത്യത്തിൽ മറ്റാരെയും സംശയിക്കാവുന്ന മൊഴികളോ തെളിവുകളോ ലഭിച്ചിട്ടില്ല. സ്ഫോടനം നടത്താൻ ഉപയോഗിച്ച സാധനസാമഗ്രികൾ ശേഖരിച്ചതിനും പണം കൊടുത്തു വാങ്ങിയതിനും ഹോട്ടലിൽ താമസിച്ചതിനുമെല്ലാം ബില്ലുകൾ വാങ്ങി സൂക്ഷിച്ചിരുന്നു. ഓരോ നീക്കവും തീയതിയും സമയവും സഹിതം ഡിജിറ്റൽ ദൃശ്യങ്ങളായി മൊബൈലിൽ റെക്കോർഡ് ചെയ്തതും പൊലീസിനു കൈമാറി.
സ്വന്തം കുറ്റകൃത്യം സ്ഥാപിക്കാൻ ഒരു പ്രതി ഇത്രയും കണിശമായി തെളിവുകൾ സ്വയം ശേഖരിച്ച് അന്വേഷണ സംഘത്തിനു കൈമാറിയ കേസ് അപൂർവമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മാർട്ടിന്റെ ഈ രീതിയുടെ കാരണമാണു കേന്ദ്ര ഏജൻസികൾ ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. മാർട്ടിൻ സമൂഹമാധ്യമം വഴി പുറത്തുവിട്ട മലയാളം, ഹിന്ദി വിഡിയോയിൽ എഴുതിപ്പഠിച്ചു പറയുന്നതിന്റെ സ്വഭാവമുണ്ടോ എന്നും പരിശോധിക്കും.
കേസുമായി ബന്ധപ്പെട്ടു കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കേസിൽ ഇതുവരെ കേരള പൊലീസിന്റെ കണ്ടെത്തലുകൾ വസ്തുതാപരമാണ്. സ്ഫോടക വസ്തുക്കൾ ശേഖരിക്കാനും ബോംബ് നിർമിക്കാനും പ്രതി മാർട്ടിൻ പഠിച്ചതിനു തെളിവുണ്ട്. അത് ഒറ്റയ്ക്കു നിർവഹിക്കാനുള്ള ശേഷിയും പ്രതിക്കുണ്ട്. കുറ്റം ഏറ്റെടുക്കാൻ പ്രതി കാണിച്ച വ്യഗ്രതയിൽ മാത്രമേ അൽപം അസ്വാഭാവികതയുള്ളൂ. പ്രതി പറയുന്ന സംഭവങ്ങളുടെ സമയക്രമം ഏതാണ്ട് കൃത്യമാണ്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…