crime

കളമശ്ശേരി സ്ഫോടനക്കേസ്, പോലീസ് കുറ്റപത്രം സമർപ്പിച്ചു, മാർട്ടിൻ ഡോമനിക് കേസിലെ ഏക പ്രതി

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എട്ട് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ തമ്മനം സ്വദേശി മാർട്ടിൻ ഡോമനിക് ആണ് കേസിലെ ഏക പ്രതി.പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 29 ന് ആയിരുന്നു കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യ​ഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ എട്ട് പേരുടെ മരണത്തിന് കാരണമായ സ്ഫോടനം നടന്നത്.

യഹോവ സാക്ഷികളുടെ കൺവെൻഷന്റെ പ്രാർത്ഥനാ ചടങ്ങുകൾക്കിടയിലാണ് സമ്മേളന ഹാളിനകത്ത് ആദ്യത്തെ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ൽ അധികം ആളുകൾ ഉണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടർന്നത് കൂടുതൽ പേർക്ക് ​ഗുരുതരമായി പരിക്കേൽക്കാൻ കാരണമായി. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. ഹാളിൽ നിന്ന് പരിഭ്രാന്തരായി ആളുകൾ പുറത്തേക്ക് ഓടിയപ്പോഴും നിരവധി പേർക്ക് വീണ് പരിക്കേറ്റു.

ഫയർ ഫോഴ്സും പോലിസും സംഭവസ്ഥലത്ത് എത്തി തീ അണച്ചെങ്കിലും നിരവധി പേർക്ക് പരിക്ക് പറ്റി. കൺവെഷൻ സെന്റർ സീൽ ചെയ്ത് ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആസൂത്രിതമായ സ്ഫോടനം ആണെന്ന് മനസ്സിലായത്. എൻ ഐ എ സംഘവും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

ഹാളിൽ നിന്ന് സ്ഫോടനം സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണ തുടരുനന്നതിനിടെയാണ് തമ്മനം സ്വദേശി മാർട്ടിൻ പോലീസ് സ്റ്റേഷനിൽ ഹാജരായി സ്ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി. ഡൊമനിക് മാർട്ടിനെതിരെ യു എ പി എ ചുമത്തിയാണ് കേസെടുത്തിരുന്നത്.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

8 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

9 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

9 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

10 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

11 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

12 hours ago