kerala

“വീട്ടിൽ ഇടയ്ക്കു പുറംപണിക്കു വരുന്ന ഒരു ചേട്ടന്‌ എന്നോട് ഒരു താല്പര്യം ഉണ്ടെന്നു തോന്നാറുണ്ട്”

പലപ്പോഴും സമൂഹത്തിൽ പറയേണ്ട കര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ തുറന്ന് പറയുന്ന ആളാണ് സൈക്കോളജിസ്റ്റ് കൗൺസിലർ ആയ കല മോഹൻ. ഇപ്പൊൾ കല പോസ്റ്റ് ചെയ്തിരിക്കുന്നത് തിരക്കിൽ കുട്ടികളുടെ കാര്യങ്ങൾ മനസ്സിലാക്കാൻ മറന്ന് പോകുന്ന മാതാപിതാക്കളെ കുറിച്ചാണ്.

കലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
SEX APPEAL എന്ന വാക്കിന്റെ അർത്ഥമറിയാത്ത ഒരു തലമുറ ആയിരുന്നു ഞങ്ങളുടേതൊക്കെ.. അപകർഷതാ ബോധത്തിന് സ്ഥാനമില്ലാതെ കടന്നു പോയ കാലമായിരുന്നു ,കൗമാരവും യൗവ്വനവും ..!!

എന്നാൽ, ഇന്ന് കഥമാറി..

valantines day കഴിഞ്ഞു പിറ്റേ ദിവസം ഒരു പെൺകുട്ടി എന്നെ കാണാൻ എത്തി.. മെലിഞ്ഞു നീണ്ട ഒരു സുന്ദരി..

ഇരുണ്ട ചിന്തകൾ ഏതൊക്കെയോ ഉള്ളിൽ നിറയുന്നുണ്ട്,..അതിന്റെ പിരിമുറുക്കങ്ങൾ ;മുഖഭാവത്തിലുണ്ട്.. സംഘർഷാത്മകവും അങ്ങേയറ്റം വേദനാജനകവുമായ പ്രശ്‌നമാണ്,
അവളുടേത്.. കൂട്ടുകാരികൾക്കൊക്കെ പ്രണയം ഉണ്ട്.. വാലന്റൈൻ കാർഡ് കിട്ടാത്ത ഒരേ ഒരു പെൺകുട്ടി ക്ലാസ്സിൽ ഞാൻ ആണ്.. കൂട്ടുകാരികൾ പറയുന്നു , നിനക്ക് സെക്സ് അപ്പീൽ കുറവാണു, അതാണെന്ന്..!! മുറിവേറ്റ മനസ്സിനൊരു മരുന്നാണ് കൗൺസിലർ കൊടുക്കേണ്ടത്..

വിവാഹം ആലോചിക്കുന്നു…ജാതക ദോഷം ഉള്ളത് കൊണ്ട് നേരത്തെ നടത്താനാണ് വീട്ടുകാരുടെ ശ്രമം.. പക്ഷെ …. അവളുടെ ഈ മനസികാവസ്ഥയുമായി ഏറ്റുമുട്ടുന്ന സാഹചര്യങ്ങൾ കൂടി വരുമോ എന്നവൾ ഭയക്കുക ആണ്..

ശെരിയായ അറിവ് പകർന്നു നൽകാൻ നമ്മുടെ വിദ്യാഭ്യാസ രീതിയിൽ വകുപ്പില്ല.. വികലമായ മനസ്സിലാക്കലുകൾ ആണ് കുട്ടികൾക്ക് കിട്ടുന്നത്… ആരും തന്നിലെ സ്ത്രീ സൗന്ദര്യത്തെ വീണ്ടും വിധം ശ്രദ്ധിക്കുന്നില്ല എന്നവൾ പറയുന്നത് അങ്ങേയറ്റം നിരാശയിൽ ആണ്..

” വീട്ടിൽ ഇടയ്ക്കു പുറംപണിക്കു വരുന്ന ഒരു ചേട്ടനുണ്ട്.. പുള്ളിക്ക് എന്നോട് ഒരു താല്പര്യം ഉണ്ടെന്നു തോന്നാറുണ്ട്..”നിഷ്കളങ്കമായി അവൾ പറഞ്ഞു..

ഡോക്ടർ ആയ അച്ഛനും കോളേജ് അദ്ധ്യാപിക ആയ അമ്മയ്ക്കും കുട്ടിയുടെ പ്രശ്നങ്ങൾ കണ്ടെത്താൻ ആയില്ല..

അവൾ കോളേജിൽ പോകാൻ വിമുഖത കാണിക്കുന്നതിന്റെ ശെരിക്കുള്ള കാരണം മനസ്സിലാക്കുന്നില്ല.. അഥവാ കാരണം മനസ്സിലാക്കിയാൽ ഉൾകൊള്ളാൻ തയ്യാറല്ല.. സമൂഹത്തിൽ വിദ്യാസമ്പന്നരുടെ എണ്ണം ഭൂരിപക്ഷവും ആണ്.. .തെറ്റായ അറിവ് ഒളിച്ചു കിട്ടുന്നതിന് പകരം ,നേർ വഴിക്കു വിജ്ഞാനം ലഭിക്കാനുള്ള അവസരം നിഷേധിച്ചു കൊണ്ടുള്ള സിലബസ് ആണ് കുട്ടികൾ കണ്ടെത്തുന്നത്.. ഒരു ചൊല്ല് കേട്ടിട്ടുണ്ട്.. വൈദ്യരുടെ കുട്ടി പുഴുത്തേ മരിയ്ക്കു എന്ന്..! അച്ഛനമ്മമാരുടെ വിദ്യാഭ്യാസ പുരോഗതിക്കു അനുസരിച്ചു കുട്ടികളെ വാർത്തെടുക്കാൻ പറ്റുന്നില്ല…

പെൺകുട്ടികൾ തങ്ങളുടെ ശരീരത്തിന്റെ അളവിന്റെ കുറവിനെയും അമിത വളർച്ചയെയും പറ്റി സങ്കടം പറയും പോൽ, ആൺകുട്ടികളും നേരിടാറുണ്ട്.. ഒരു പാട് അത്തരം സംഘര്ഷങ്ങള്.. അതവരുടെ പഠനത്തെ സാരമായി ബാധിക്കുകയും.. അച്ഛനമ്മമാർ, അവർക്ക് മക്കളുടെ ബുദ്ധി മാത്രമാണ് പ്രശ്നം..വികാരമെന്നത് ഒരു വിഡ്ഢിത്തം എന്ന മട്ടും….!

മുഖവും ശരീരവും ഫേഷ്യൽ ചെയ്യുന്ന പോലെ ഇടയ്ക്ക് മനസ്സും ചിന്തകളും ഒന്ന് തുറന്നു ശുദ്ധിയാക്കുന്നത് അനിവാര്യമാണ്.. മൂർച്ചയേറിയ ചൂഷണത്തിന്റെ അറ്റം കൊണ്ട് മനസ്സിൽ പോറൽ ഏൽക്കാതെ നോക്കാം..
കീറി പറിഞ്ഞ ശുഭാപ്തി വിശ്വാസം തുന്നി ചേർക്കാം..

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

3 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

17 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

26 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

45 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

46 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago