kerala

കരൾ മാറ്റിവെക്കാൻ ഉദാരമതികളുടെ സഹായം തേടി രണ്ടു കുട്ടികളുടെ അച്ഛൻ

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ നഗരസഭയിൽ 3ആം വാർഡിൽ ളാഹശ്ശേരി കലേഷ് ഭവനിൽ കലേഷ് കുമാർ (41) (ബാബു) എന്ന യുവാവ് കനിവ്‌ തേടുന്നു. അമ്മ ശോഭനയും ഭാര്യ സിന്ധുവും മക്കൾ ആയ അദ്വൈത് 13 വയസ്സ്, അതുല്യ 9 വയസ്സ് എന്നിവരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു കലേഷ്‌കുമാർ. ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ പൂമാല കെട്ടി ഉപജീവനം നടത്തി വരികയായിരുന്നു കലേഷ്.

2 വർഷം മുൻപ് കുഴഞ്ഞു വീണതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപസ്‌മരത്തിനുള്ള ചികിസ്സയാണ് ഇവിടെ ചെയ്തു പോന്നിരുന്നത്. 2020 ആഗസ്റ്റ് 10ആം തീയതിയിൽ കടുത്ത വയർ വേദനയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടായതിനെ തുടർന്ന് Gastro വിഭാഗത്തിൽ നടത്തിയ വിദഗ്ദ പരിശോധനയിൽ ലിവർസിറോസ്സിസ് ആണ് എന്നും കരൾ പ്രവർത്തനരഹിതമാണെന്നും അറിഞ്ഞു. ജീവൻ നിലനിർത്താൻ കരൾ മാറ്റി വെയ്ക്കുക അല്ലാതെ മറ്റുമാർഗ്ഗം ഇല്ല എന്നതാണ്. ഇപ്പോൾ സഹോദരി കവിത തന്നെയാണ് കരൾ പകുത്തു നൽകുവാൻ തയ്യാറായിട്ടുള്ളത്. കേരളത്തിലെ ഒരു മെഡിക്കൽ കോളേജിലും കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ നടക്കുന്നില്ല. കരൾ മാറ്റിവെക്കുന്നതിനായി കൊച്ചി VPS ലെക്ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണ്. 3 ദിവസം കൂടുമ്പോൾ വയറ്റിൽ നിന്നും ഫ്ലൂയിഡ് കുത്തിയെടുക്കണം.ഭാരിച്ച ചെലവ് വരുന്ന ഓപ്പറേഷനും തുടർ ചികിത്സക്കുമായി വലിയ സാമ്പത്തിക ബാധ്യതയാണ്.30 ലക്ഷം രൂപ ഇതിനായി കണ്ടെത്തണം.

ഇവരെ സഹായിക്കുന്നതിനായി കലേഷ് കുമാർ ചികിത്സാ സഹായ സമിതി “എന്ന പേരിൽ ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കാൻ ഇരിക്കെയാണ് ആരോഗ്യ നില അതീവഗുരുതരമായത്. കലേഷ് കുമാറിന്റെ ഭാര്യ സിന്ധു.എസ്.രാജന്റെയും ഹരിശർമ്മയുടെയും പേരിൽ കാനറാ ബാങ്ക് ചെങ്ങന്നൂർ ബ്രാഞ്ചിൽ ജോയിന്റ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.*Canara bank Chengannur Branch :Account NO:110010890090
IFSC:CNRB0001990 Mobile:7558019694,08050532177 @Gpay:892118290

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

1 hour ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

2 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

3 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

3 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

3 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

4 hours ago