topnews

ഐസ്ക്രീം നല്‍കാമെന്നു പറഞ്ഞ് രണ്ടര വയസുകാരിയെ തട്ടിയെടുത്തു,700 കിലോമീറ്റർ പിന്നിട്ടപ്പോൾ പിടികൂടി

ഐസ്ക്രീം നല്കാം എന്നു പറഞ്ഞ് പെൺകുട്ടിയെ തട്ടി എടുത്ത് 700 കിലോമീറ്റർ യാത്ര ചെയ്തു.ബംഗളൂരുവിൽ വച്ച് തട്ടിയെടുത്ത് തിരുവനന്തപുരം കളിയിക്കാവിളയിൽ എത്തിച്ച രണ്ടര വയസുകാരിയെ അമ്മയ്ക്ക് കൈമാറി. കർണാടക പൊലീസ് സംഘം അമ്മയ്ക്ക് ഒപ്പം കളിയിക്കാവിളയിലെത്തി. കളിയിക്കാവിളയിലെത്തിയാണ് അമ്മ കുട്ടിയെ ഏറ്റെടുത്തത്. കാട്ടാക്കട സ്വദേശികളായ പുരുഷനും സ്ത്രീക്കുമൊപ്പം കളിയിക്കാവിള ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കാട്ടാക്കട പൂവച്ചൽ സ്വദേശി ജോസഫ് ജോൺ(55), എസ്തർ(48) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കന്യാകുമാരി എസ്പിയിൽ നിന്നാണ് അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ജോസഫ് ജോണിനെ പൊലീസ് സംഘവും ചോദ്യം ചെയ്യും. ഇയാളോടൊപ്പമുണ്ടായിരുന്ന ഏഴ് വയസുകാരനെ കുറിച്ചും അന്വേഷിക്കും. മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്നും ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ടാഴ്ച മുൻപായിരുന്നു ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആന്ധ്ര സ്വദേശിനിയായ എസ്തറും കുട്ടിയെ തിട്ടിയെടുക്കാൻ ഇയാൾക്കൊപ്പമുണ്ടായിരുന്നു.

കളിയിക്കാവിള ബസ് സ്റ്റാൻഡിൽ വച്ചാണ് ഏഴ് വയസുകരാനായ ആൺകുട്ടിയും രണ്ടര വയസ്സുകാരിയായ പെൺകുട്ടിയുമായി ജോസഫ് ജോൺ പിടിയിലാകുന്നത്. രാത്രി പട്രോളിംഗിനിടെ പൊലീസുകാരാണ് ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത്. പെൺകുട്ടി തുടർച്ചയായി കരയുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തതാണെന്ന് ഇയാൾ വ്യക്തമാക്കിയത്.

ബംഗളൂരുവിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത ശേഷം തിരുവനന്തപുരം ജില്ലയിലേക്ക് കൊണ്ടുവരികയായിരുന്നു ഇയാൾ. കൂടെയുള്ള ഏഴ് വയസ്സുകാരൻ തന്റെ മകനാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കർണ്ണാടകയിലെ ഊപ്പർ സേട്ട് പൊലീസ് സ്റ്റേഷനിൽ രണ്ടാഴ്ച മുൻപ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയിരുന്നു. കൂടാതെ തന്റെ മകളുടെ ചിത്രം പിടിച്ചുകൊണ്ട് അമ്മ ഫേ‌സ്ബുക്ക് ലൈവ് വീഡിയോ ഇടുകയും ചെയ്തിരുന്നു.

കുട്ടിക്കൊപ്പം കസ്റ്റഡിയിലായവർ ദമ്പതികളാണെന്ന് അവകാശപ്പെട്ടെങ്കിലും പൊലീസ് ഇവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണ്. ഐസ്ക്രീം നൽകാമെന്നു പറഞ്ഞ് പെൺകുട്ടിയെ തട്ടിയെടുത്തതാണെന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുകാരൻ പൊലീസിനു മൊഴി നൽകിയതാണ് സംഭവത്തിൽ വഴിത്തിരിവായത്. ആൺകുട്ടി തന്റെ ആദ്യഭാര്യയിലെ മകനാണെന്നാണ് ജോസഫ് പൊലീസിനോടു പറഞ്ഞത്. കളിയിക്കാവിള ബസ് സ്റ്റാൻഡിൽ പുലർച്ചെ മലയാളം സംസാരിക്കുന്ന മധ്യവയസ്കനോടൊപ്പം ബാലികയെ കണ്ടെത്തിയതിൽ അസ്വാഭാവികത തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ വന്നത്.

Karma News Network

Recent Posts

ഇന്ത്യൻ പീനൽ കോഡ് ഇനി ഇല്ല, ജൂലൈ 1 മുതൽ ഭാരതീയ ന്യായ സംഹിത

ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…

25 mins ago

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു, 3 പേർക്ക് പരിക്ക്

യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…

42 mins ago

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

1 hour ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

2 hours ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

2 hours ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

2 hours ago