entertainment

ജഗതിക്ക് സംവിധായകനോട് ക്ഷമ ചോദിച്ചു പരസ്യം കൊടുക്കേണ്ടി വന്നു, കലൂര്‍ ഡെന്നിസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. അഭിനയ ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കാര്‍ അപകടത്തിന് ശേഷം ജഗതി അഭിനയത്തിലേക്ക് തിരികെ എത്തിയിട്ടില്ല. ഒരിക്കല്‍ ജഗതിയെ മാക്ട സംഘടനയില്‍ നിന്നും വിലക്കിയ സംഭവത്തെ കുറിച്ച് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

കലൂര്‍ ഡെന്നിസിന്റെ വാക്കുകള്‍ ഇങ്ങനെ, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജഗതി സിനിമ സംവിധായകരെ കുറിച്ച് വളരെ മോശമായ ഭാഷയില്‍ സംസാരിച്ചു എന്ന ഗുരുതര ആരോപണം ഉയര്‍ന്നു. സംഭവം വിവാദമായതോടെ സംവിധായകരും തിരക്കഥാകൃത്തുക്കളും അടിയന്തിര ചര്‍ച്ച നടത്തി. ജഗതിയെ ആറു മാസത്തേക്ക് ഒരു സിനിമയിലും അഭിനയിപ്പിക്കരുതെന്നും വിലക്കേര്‍പ്പെടുത്തണമെന്നും തീരുമാനിച്ചു. കൂടാതെ ജഗതി സ്വന്തം ചെലവില്‍ മലയാള മനോരമയിലും മാതൃഭൂമിയിലും മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യം കൊടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

എന്നാല്‍ പത്രത്തില്‍ പരസ്യം കൊടുക്കണമെന്നുള്ള തീരുമാനം കേട്ടപ്പോള്‍ പെട്ടെന്ന് ഞാന്‍ ഉള്‍പ്പടെയുള്ള ചിലര്‍ക്ക് യോജിക്കാനായില്ല. ആറു മാസത്തേക്ക് വിലക്ക് കൂടാതെ ഒന്നൊന്നര ലക്ഷം രൂപ മുടക്കി പരസ്യവും കൊടുപ്പിക്കണോ എന്നൊരഭിപ്രായം ഞാന്‍ യോഗത്തില്‍ ഉന്നയിച്ചു.എന്നോടൊപ്പം കമലും പി.ജി. വിശ്വംഭരനും ബാലചന്ദ്രന്‍ ചുള്ളിക്കാടും പിന്തുണച്ച് സംസാരിച്ചെങ്കിലു ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് പിന്നില്‍ തഞങ്ങളുടെ തീര്‍പ്പ് പരിഗണിക്കപ്പെട്ടില്ല. മാക്ടയുടെ കടുത്ത തീരുമാനം അറിഞ്ഞ ഉടനെ തന്നെ ജഗതി കുറച്ച പ്രശസ്തരെ കൂട്ടി പ്രശ്‌ന പരിഹാരത്തിനായി എത്തിയെങ്കിലും സംഘടന അനുനയത്തിന് വഴങ്ങിയില്ല. ഒടുവില്‍ മാക്ടയുടെ തീരുമാന പ്രകാരം ജഗതിക്ക് സംവിധായകനോട് ക്ഷമ ചോദിച്ചു മനോരമയിലും മാതൃഭൂമിയിലും പരസ്യം കൊടുക്കേണ്ടിവന്നു.

Karma News Network

Recent Posts

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

15 mins ago

മരം വീണ് മുകളിലേക്ക് വീണു, വയോധിക മരിച്ചു, അഞ്ചുവയസ്സുകാരിക്ക് പരിക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…

45 mins ago

ഡോ. സാമുവല്‍ മാര്‍ തിയോഫിലസ് മെത്രാപോലീത്ത ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍

ബിലിവേഴ്‌സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…

57 mins ago

വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവുംമായി ആബിദ് അടിവാരം

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവുമായി…

1 hour ago

തുണി മടക്കിവച്ചില്ല, 10 വയസുകാരിയെ കാലില്‍ പിടിച്ച് തറയില്‍ എ റിഞ്ഞ് പിതാവ്

കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…

1 hour ago

സിലിഗുഡിയിലെ ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകും

ന്യൂഡൽഹി : പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…

2 hours ago