entertainment

സുകുമാരനെ അവസാനമായി കണ്ടത്, ഇന്ദ്രനും പൃഥ്വിയും പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് സുകുമാരന്‍. സിനിമയില്‍ സൂപ്പര്‍താരമായി തിളങ്ങി നില്‍ക്കവെയാണ് അദ്ദേഹം വിട്ടുപിരിയുന്നത്. 49-ാം വയസിലായിരുന്നു സുകുമാരന്‍ മരിക്കുന്നത്. 1948 ജൂണ്‍ പത്തിന് ജനിച്ച സുകുമാരന്‍ 1997 ജൂണ്‍ പതിനാറിനാണ് നമ്മെ വിട്ട് പോയത്. ഇപ്പോള്‍ അവസാനമായി താരത്തെ കണ്ട ഓര്‍മ്മകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കലൂര്‍ ഡെന്നിസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സുകുമാരന്റെ ജീവിതത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് മനസ് തുറന്നത്.

കലൂര്‍ ഡെന്നിസിന്റെ വാക്കുകള്‍, ‘ജീവിതം ഒരിക്കലും വഴിതെറ്റി വായിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ആളാണ് സുകുമാരന്‍. എന്നാല്‍ കാലത്തിന്റെ കണക്കിന് പറ്റിയ വലിയ ശിക്ഷ ഏറ്റുവാങ്ങി എറണാകുളം കടവന്ത്രയിലുള്ള ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ ജീവനറ്റ് കിടക്കുന്നതും നോക്കി നിന്ന ആ ദുഃഖ നിമിഷങ്ങളൊക്കെ ഈയിടെ കഴിഞ്ഞ് പോയത് പോലെയാണ് എനിക്ക് തോന്നിയതെന്നാണ് ഡെന്നീസ് പറയുന്നത്. അന്ന് തന്റെ മനസില്‍ പതിഞ്ഞൊരു നൊമ്പരാനുഭവത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

സുകുമാരന്റെ പറക്കമുറ്റാത്ത പതിനാലും പന്ത്രണ്ട് വയസും പ്രായക്കാരായ പൃഥ്വിരാജും ഇന്ദ്രജിത്തും വെള്ള ഫുള്‍ കൈ ഷര്‍ട്ടും പാന്റ്സുമിട്ട് സങ്കടത്തിന്റെ പെരും കടലും പേറി ശബ്ദമില്ലാത്ത ഒരു വിലാപം പോലെ മരവിച്ച് നില്‍ക്കുന്ന ആ കാഴ്ച ഇപ്പോഴും എന്റെ കണ്‍മുന്‍പില്‍ നിന്നും മാഞ്ഞു പോയിട്ടില്ല. ജീവിതത്തിന്റെ ക്രീസില്‍ ഓള്‍റൗണ്ടറായി ഓടി നടക്കുമ്പോഴായിരുന്നു ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് ഒരു മിന്നല്‍ പിണര്‍ പോലെ സുകുമാരന്റെ വിടവാങ്ങല്‍ ഉണ്ടായത്.

അങ്ങനെ തനിക്ക് ശരിയെന്നു തോന്നുന്ന തന്റെ തീരുമാനങ്ങള്‍ക്കും ചിന്തകള്‍ക്കുമൊപ്പം നിന്നു കൊണ്ട് ഒരു പോരാളിയെപ്പോലെ ആരോടും പോരാടാന്‍ സുകുമാരന് ഒരു മടിയുമില്ലായിരുന്നു. ”അമ്മ’ തുടങ്ങിയ ആദ്യ വര്‍ഷത്തെ തിരഞ്ഞെടുപ്പ് നടപടി ശരിയല്ലെന്ന് കാണിച്ച് സുകുമാരന്‍ കോടതിയില്‍ കേസ് കൊടുത്തതിന്റെ പേരില്‍ സംഘടനാ സുകുമാരനെതിരെ ഒരു അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് ഞങ്ങള്‍ ‘ബോക്സര്‍’ എന്ന സിനിമ തുടങ്ങാനുള്ള പ്രാരംഭ നടപടികളുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. ബാബു ആന്റണിയും സുകുമാരനുമാണ് പ്രധാന വേഷക്കാര്‍. ദിനേശ് പണിക്കരാണ് നിര്‍മ്മാതാവ്.

സുകുമാരനെ അതില്‍ അഭിനയിപ്പിക്കാതിരിക്കാന്‍ ‘അമ്മ’ക്കാര്‍ ശ്രമിച്ചു. സുകുമാരനെ മാറ്റില്ലെന്ന് പറഞ്ഞതോടെ പ്രശ്നം വഷളായി. അങ്ങനെ എല്ലാ സംഘടനകളും അനുരഞ്ജന യോഗം വിളിച്ചു. അമ്മയുടെ ഭാരവാഹികളായ മമ്മൂട്ടി, മോഹന്‍ലാല്‍, മധു, സോമന്‍, തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിരുന്നു. അന്ന് സുകുമാരന്‍ അതിനാടകീയമായിട്ടാണ് അവിടേക്ക് എത്തിയത്. സംഘടനയ്ക്ക് എതിരെ കേസ് കൊടുത്തതിന് ഖേദം പ്രകടിപ്പിക്കണമെന്ന അമ്മയുടെ തീരുമാനത്തെ അദ്ദേഹം എതിര്‍ത്തു. ശേഷം ഇംഗ്ലീഷില്‍ സുന്ദരമായൊരു പ്രസംഗം നടത്തി കൊണ്ട് തിരിച്ച് പോവുകയാണ് ചെയ്തത്. പിന്നീട് മധു ഇടപ്പെട്ടാണ് അമ്മയും സുകുമാരനും തമ്മിലുള്ള പ്രശ്നം ഒത്തു തീര്‍പ്പായി.

Karma News Network

Recent Posts

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മരണം 15 ആയി, 60ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

7 mins ago

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

8 mins ago

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

34 mins ago

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…

1 hour ago

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

2 hours ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

2 hours ago