entertainment

രണ്ടുപേരും അത്ത നക്ഷത്രം, പിരിയാൻ സാധ്യതയുണ്ടെന്ന് ജ്യോത്സൻ പറഞ്ഞിരുന്നു- വൈറലായി കൽപ്പനയുടെ വീഡിയോ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും തിളങ്ങി. കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു. 2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് കൽപ്പനയുടെ വിയോഗ വാർത്ത എത്തിയത്. ഷൂട്ടിംഗിനായി ഹൈദരാബാദിൽ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു,. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോർട്ടുകൾ. 1998 ലാണ് അനിൽ കൽപ്പനയുടെ കഴുത്തിൽ മിന്നുകെട്ടിയത്. ശ്രീമയി എന്നു പേരുള്ള മകളുണ്ട്. എന്നാൽ 2012 ൽ അനിലും കൽപ്പനയും വിവാഹമോചിതരായി.

ഇപ്പോഴിതാ വിവാഹമോചന സമയത്ത് ഇരുവരും പങ്കിട്ട വിശേഷങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. എനിക്ക് മരണത്തേക്കാൾ ഭയം ആണ് കൽപ്പനയെ, ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ തിരിഞ്ഞു നോക്കിയില്ല, എന്ന് അദ്ദേഹം പറയുന്നു, എന്താണ് ഇതിനെകുറിച്ച് പറയാൻ ഉള്ളതെന്ന ബ്രിട്ടാസിന്റെ ചോദ്യത്തോട് കൽപ്പന പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. ആയിരിക്കാം. രാമായണം, അല്ലെങ്കിൽ മഹാഭാരതം ഒകെ എടുക്കുമ്പോൾ, കഥകളും,ഉപ കഥകളും ഒക്കെയായി ഒരുപാട് നീളുമ്പോഴാണ് അത് മഹാഭാരതം അല്ലെങ്കിൽ രാമായണം ആയി മാറുന്നത്. മഹാഭാരതം ആകാൻ എനിക്ക് താത്പര്യമില്ല. എനിക്ക് ഒറ്റ കഥയെ ഉള്ളൂ. അദ്ദേഹം പറഞ്ഞോട്ടെ, എനിക്ക് വിഷയവുമില്ല- കല്പന പറഞ്ഞു.

എന്തുകൊണ്ട് പ്രതികരിച്ചില്ല, എന്ന് ചോദിച്ചപ്പോൾ പറഞ്ഞുകൂടാ, ബ്രിട്ടാസ് ജി, ഞങ്ങളെ പൊതുവെ വീട്ടിൽ പഠിപ്പിച്ച കാര്യങ്ങൾ ഉണ്ട്, അതാണ് ഞാൻ പിന്തുടരുന്നത്. എനിക്ക് വേണമെങ്കിൽ എന്തെല്ലാം പറഞ്ഞുണ്ടാക്കാം, പക്ഷെ ഞാൻ അത് ചെയ്യില്ല. കേട്ട് കൊണ്ടുനിൽകുക തലയാട്ടുക, അതാണ് എന്റെ രീതി ഞങ്ങളെ അതാണ് പഠിപ്പിച്ചത് എന്നും കല്പന പറഞ്ഞിട്ടുണ്ട്. മറ്റൊരു വ്യക്തിയെ കുറിച്ചു പറയാത്ത ആളാണോ, ഞാൻ ഇനി അദ്ദേഹത്തെ കുറിച്ച് പറയുന്നത്. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. പതിനാറുവര്ഷത്തെ ബന്ധമാണുള്ളത്

എനിക്ക് ക്ഷമയുണ്ട്, ഞാൻ ക്ഷമിക്കാൻ തയ്യാറാണ് എന്നും കൽപ്പന പറയുന്നുണ്ട്. ഞങ്ങൾ രണ്ട്പേരും അത്തമാണ് പിരിയാൻ സാധ്യത ഉണ്ട് എന്ന് നേരത്തെ ജ്യോത്സ്യൻ പ്രവചിച്ചിരുന്നു. കർമ്മം ആകാം പിരിയാൻ കാരണം. ഒരിക്കലും ഞാൻ ആരെയും പഴിക്കാൻ നിൽക്കുന്നില്ല എന്നും കൽപ്പന പറഞ്ഞിരുന്നു. അതേസമയം അനിലും കല്പനയ്ക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചു രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞ 14 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ ഒരിക്കൽപോലും തനിക്ക് സ്വസ്ഥത ലഭിച്ചിട്ടില്ലെന്നാണ് അനിൽ പറഞ്ഞത് . ബാംഗ്ലൂരിലെ ഒരു വ്യവസായി സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്ന കൽപ്പനയുടെ പ്രചാരണം ശുദ്ധ അസംബന്ധമാണെന്നും അനിൽ വ്യക്തമാക്കിരുന്നു. കവിയൂർ പൊന്നമ്മ മുതൽ കാവ്യാ മാധവനെ വരെ ചേർത്ത് അവിഹിത ബന്ധങ്ങൾ പറഞ്ഞു പരത്തി. എന്നാൽ അപ്പോഴെല്ലാം താൻ ക്ഷമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയിരുന്നു എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

Karma News Network

Recent Posts

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

5 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

21 mins ago

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

35 mins ago

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

38 mins ago

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

1 hour ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

1 hour ago