topnews

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍ രാജീവ് മേനോന്‍ മകനാണ്. 1970 കളില്‍ ശാസ്ത്രീയ സംഗീത ലോകത്ത് തുടക്കം കുറിച്ച കല്യാണി പിന്നീട് സിനിമയില്‍ പിന്നണി ഗായികയായി.

1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എ.ആര്‍. റഹ്മാന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നു. അലൈപായുതേ എന്ന ചിത്രത്തില്‍ അലൈപായുതേ എന്ന ഗാനം ആലപിച്ചത് കല്യാണി മേനോനാണ്. കാതലന്‍ എന്ന ചിത്രത്തിലെ ഇന്ദിരയോ ഇവള്‍ സുന്ദരിയോ, വിണ്ണൈതാണ്ടി വരുവായയിലെ ഓമന പെണ്ണേ, 96 ലെ കാതലെ, കാതലെ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് അവര്‍ സംഗീത ലോകത്തിന് സമ്മാനിച്ചത്.

Karma News Editorial

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

12 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

36 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

37 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

2 hours ago