entertainment

അമ്മയെ കണ്ടാൽ എന്റെ സഹോദരി ആണെന്നേ പറയൂ- കല്യാണി പ്രിയദർശൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. തെലുങ്കിലും തമിഴിലും താരം തിളങ്ങി. തിയേറ്ററിൽ എത്തിയ ഹൃദയത്തിലെയും, ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തിയ ബ്രോ ഡാഡിയിലെയും അഭിനയത്തിന് നടിക്ക് പ്രശംസ പ്രവാഹമാണ്. കല്യാണിയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ. നസ്രിയയ്ക്ക് ശേഷം മലയാള സിനിമ കണ്ട ക്യൂട്ട് നായിക എന്നാണ് കല്യാണിയെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. ഹൃദയത്തിനും ​ഗംഭീര അഭിപ്രായമാണ് ലഭിച്ചത്.

താൻ അമ്മയുടെ മോളായിട്ട് സിനിമയിൽ അഭിനയിച്ചാൽ ആരും വിശ്വസിക്കില്ല എന്നാണ് കല്യാണി ഇപ്പോൾ പറയുന്നത്. ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു കല്യാണി. മോളായിട്ട് ചെയ്താൽ ആരും വിശ്വസിക്കില്ല. അമ്മയെ കണ്ടാൽ എന്റെ സഹോദരിയായിട്ടേ തോന്നുകയുള്ളു. അതാണ് കുഴപ്പം. ഇപ്പോൾ ചില ഫോട്ടോകളിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, എന്റെ ചിരി അമ്മയെ പോലെ തന്നെയാണ്.

നല്ല സ്‌ക്രിപ്റ്റ് വരികയാണെങ്കിൽ അമ്മ അഭിനയിക്കും. അമ്മയുടെ കൂടെ ഒരു റോൾ ചെയ്യാനാകും. അങ്ങനെ ഒരു നല്ല സ്‌ക്രിപ്റ്റ് വന്നാൽ ഞങ്ങൾ ചെയ്യും. അമ്മക്ക് ഇപ്പോഴും അഭിനയിക്കാൻ താൽപര്യമുണ്ട്. ഒരു നല്ല റോളും തിരക്കഥയും വന്നാൽ അമ്മ ചെയ്യും. അങ്ങനെ പറയാറൊന്നുമില്ല, പക്ഷെ നല്ല സ്‌ക്രിപ്റ്റ് കിട്ടിയാൽ ചെയ്യും എന്ന് എനിക്കറിയാം’, കല്യാണി പറയുന്നു.

അതേസമയം, ‘തല്ലുമാല’യ്ക്ക് ശേഷം ഫാത്തിമ എന്ന കഥാപാത്രമായി കല്യാണി വീണ്ടും വേഷമിടുന്ന ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. നവാഗതനായ മനു സി കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 17ന് ആണ് ചിത്രത്തിന്റെ റിലീസ്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

46 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago