entertainment

ടൊവിനോ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച അഭിഷേക് ബച്ചനെ ആക്രമിച്ച് കമാല്‍ ആര് ഖാന്‍; ബോളിവുഡിലെ തര്‍ക്കം വീണ്ടും

ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ‘വാശി’യുടെ പോസ്റ്റര്‍ പങ്കുവച്ചതിന് പിന്നാലെ ബോളിവുഡ് സിനിമകളെച്ചൊല്ലി തര്‍ക്കം. ‘മലയാളത്തില്‍ നിന്നും വീണ്ടും ഒരു ഇന്‍ക്രെഡിബിള്‍ സിനിമ’ എന്ന ക്യാപ്ഷനോടെയാണ് അഭിഷേക് പോസ്റ്റര്‍ പങ്കുവച്ചത്. ടൊവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘വാശി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുള്ള അഭിഷേകിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത സംവിധായകന്‍ കമാല്‍ ആര്‍ ഖാനും അഭിഷേകും തമ്മിലാണ് വാക്ക് തര്‍ക്കം.

‘എന്നെങ്കിലും ബോളിവുഡില്‍ നിന്നും ഒരു ഇന്‍ക്രെഡിബില്‍ സിനിമ ചെയ്യണം’ എന്ന് പോസ്റ്റര്‍ റീട്വീറ്റ് ചെയ്തുകൊണ്ട് സംവിധായകന്‍ കുറിച്ചു. പിന്നാലെ മറുപടിയുമായി അഭിഷേകും രംഗത്തെത്തി. ‘ഞങ്ങള്‍ ശ്രമിക്കാം നിങ്ങളുടെ ‘ദേശ്‌ദ്രോഹി’ ഉണ്ടെല്ലോ’ എന്ന് അഭിഷേകും മറുപടി നല്‍കി. കമാല്‍ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു ദേശ്‌ദ്രോഹി.

എന്നാല്‍ ‘നിങ്ങളുടെ മേക്കപ്പ്മാന്റെ ബജറ്റിനേക്കാള്‍ കുറവാണ് എന്റെ സിനിമയുടെ ബജറ്റ്. എനിക്ക് രണ്ടാമതൊരു സിനിമ ചെയ്യണമെന്നുണ്ട് . പക്ഷേ ബോളിവുഡ് അതിന് അനുവദിക്കുന്നില്ല. അല്ലെങ്കില്‍ അത് മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ആകുമായിരുന്നു’. എന്ന് കമല്‍ കുറിച്ചു. ‘പരിശ്രമം തുടരൂ ഒരിക്കല്‍ നിങ്ങള്‍ വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്’ എന്ന് അഭിഷേകും മറുപടി നല്‍കി.

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

19 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

42 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

53 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago