entertainment

എന്താ നീ കരുതിയത് എന്ന് പറഞ്ഞ് യേശുദാസ് സ്റ്റുഡിയോയില്‍ നിന്ന് ദേഷ്യപ്പെട്ടിറങ്ങിപോയി: കമല്‍

മലയാളികളുടെ പ്രിയ ഗായകനാണ് യേശുദാസ്. ഉണ്ണികളേ ഒരു കഥ പറയാം എന്ന കമല്‍ ചിത്രത്തില്‍ യേശുദാസിനോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ കമല്‍. വാഴപ്പൂങ്കിളികള്‍ എന്ന പാട്ട് പാടാന്‍ യേശുദാസ് വന്നപ്പോള്‍ ഉണ്ടായ സംഭവമാണ് കമല്‍ പങ്കുവെച്ചത്. ഗാനരചയിതാവായ ബിച്ചു ആ സമയം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ആ പാട്ടിന്റെ വരികള്‍ കമല്‍ ആയിരുന്നുവത്രെ യേശുദാസിന് പറഞ്ഞ് കൊടുത്തത്. താന്‍ പാട്ടിന്റെ വരികള്‍ വായിക്കുമ്പോള്‍ ദാസേട്ടന്‍ അത് മറ്റൊരു പുസ്തകത്തില്‍ പകര്‍ത്തിയെടുക്കുമായിരുന്നുവെന്ന് കമല്‍ പറയുന്നു.

ആ പാട്ടിലെ ശിശിരം ചികയും എന്ന വരികള്‍ എന്നത് ശിശിരം ചിറയും എന്ന് തെറ്റിയാണ് ദാസേട്ടന്‍ എഴുതിയിരുന്നത്. അതുപോലെ തന്നെ പാടുകയും ചെയ്തു. വരികളിലെ ഈ പ്രശ്നം താന്‍ ഔസേപ്പച്ചനോട് പറഞ്ഞിരുന്നവെങ്കിലും അദ്ദേഹത്തിന് ദാസേട്ടനോട് പറയാന്‍ മടിയായതിനാല്‍ ദാസേട്ടന്‍ പോകാനിറങ്ങുമ്പോള്‍ താന്‍ തന്നെയായിരുന്നു ഇക്കാര്യം പറഞ്ഞിരുന്നത്. എന്നാല്‍ ദാസേട്ടന്‍ പ്രതികരിച്ചത് മറ്റൊരു രീതിയിലായിരുന്നുവെന്ന് കമല്‍ പറയുന്നു.

കമലിന്റെ വാക്കുകള്‍

പാടിയ വരിയില്‍ ചെറിയ തെറ്റുണ്ട്. ശിശിരം ചികയും കിളികള്‍ എന്ന വരി ഉഴപ്പി ശിശിരം ചിറയും കിളികള്‍ എന്നാണ് പാടിയത്. എന്റെ ഉഴപ്പി എന്ന പ്രയോഗം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ക്ഷുഭിതനായി.ഞാന്‍ ടെന്‍ഷനില്‍ തെറ്റായി എന്ന അര്‍ഥത്തിലാണ് ഉഴപ്പി എന്ന വാക്ക് ഉപയോഗിച്ചത്. ;നീ എന്താ കരുതിയത് ഞാന്‍ ഉഴപ്പി പാടുന്ന ആളാ എന്ന് പറഞ്ഞ് ഇയര്‍ ഫോണ്‍ എടുത്ത് വെച്ച് സ്റ്റുഡിയോയില്‍ നിന്ന് ദാസേട്ടന്‍ ഇറങ്ങിപ്പോയി. ഔസേപ്പച്ചന്‍ ദാസേട്ടന്റെ അടുത്തേക്ക് ചെന്നു. തന്റെ ഡയറക്ടറെന്നെ മലയാളം പഠിപ്പിക്ക്യാ.. എന്നൊക്കെ പറഞ്ഞ് ചൂടായി.

എനിക്കാകെ ടെന്‍ഷനായി ഞാന്‍ അവിടെ നിന്ന് മുങ്ങി. പക്ഷേ കുറേ കഴിഞ്ഞപ്പോള്‍ ദാസേട്ടനെന്നെ വിളിപ്പിച്ചു. നി എവിടത്തുകാരനാടോ; എന്നൊക്കെ ചോദിച്ച് പരിചയപ്പെട്ടു.. ദാസേട്ടന്‍ ബുക്കിലെഴുതിയ വരി വായിച്ചു. എന്നിട്ട് പറഞ്ഞു. ;ഇവിടെ ഞാനല്ല ഉഴപ്പിയത് നീയാണ്. നി പറഞ്ഞത് ഞാന്‍ എഴുതിയെടുത്തു.. ഇനി വായിക്കുമ്പോള്‍ ശുദ്ധമായ ഭാഷയില്‍ വായിക്കണം. കൊടുങ്ങല്ലൂര്‍ക്കാരന്റെ ഭാഷയില്‍ വായിക്കരുതെന്ന് പറഞ്ഞ് വീണ്ടും റെക്കോഡിങ്ങ് സ്റ്റുഡിയോയില്‍ കയറി ആ പാട്ട് മനോഹരമായി പാടി.

പാടിയിറങ്ങുമ്പോള്‍ വിളിച്ചു ചോദിച്ചു, കൊടുങ്ങലൂര്‍ക്കാരന് ഓക്കെയല്ലേ. ഞാന്‍ അടുത്ത ചെന്നപ്പോള്‍ എന്റെ ചെവിയിലൊന്നു നുള്ളി. ചിരിച്ചു കൊണ്ട് ദാസേട്ടന്‍ കാറില്‍ കയറി. ആ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ദാസേട്ടന് ലഭിച്ചു. പിന്നീട് എന്റെ ചിത്രത്തിലെ അമ്പതോളം പാട്ടുകള്‍ ദാസേട്ടന്‍ പാടി. ആ സ്നേഹവും വാത്സല്യവും ഇപ്പോഴുമുണ്ട്

Karma News Network

Recent Posts

ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചില്ല, ഹോട്ടൽ അടിച്ചു തകർത്തു, ഉടമയ്ക്കും ജീവനക്കാർക്കും മർദനം

മണ്ണാർക്കാട് : ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ…

6 mins ago

മഷൂറയും മകനുമില്ല, ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം തായ്ലൻഡിൽ അടിച്ച് പൊളിച്ച് ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ്…

27 mins ago

ഭര്‍ത്തൃമതിയായ യുവതിക്ക് നിരന്തരം നഗ്നചിത്രങ്ങള്‍ അയച്ചു, പ്രതി അറസ്റ്റിൽ

കോഴിക്കോട് : ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.…

40 mins ago

ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്നു, ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ്…

1 hour ago

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മൽ എടുത്ത ശേഷം ഉപേക്ഷിച്ചു, സംഭവം കാസർകോട്

കാഞ്ഞങ്ങാട് : കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ…

1 hour ago

വല്ല കാര്യോമുണ്ടായിരുന്നോ? തിരുവനന്തപുരം കളക്ടർക്ക് കുഴിനഖമാണെന്ന് ലോകം മുഴുവനുള്ള മലയാളികൾ അറിഞ്ഞു- അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തി കുഴിനഖ ചികിത്സ ചെയ്ത സഭവം…

2 hours ago