kerala

സിദ്ദിഖ് കാപ്പന് ഹത്രാസ് ദൗത്യത്തിന് 20,000 രൂപ കമാല്‍ നല്‍കി, കമാല്‍ കലാപങ്ങൾക്ക് കോപ്പു കൂട്ടി,കാപ്പൻ സഹായിച്ചു

ന്യൂഡൽഹി . സിദ്ദിഖ് കാപ്പനു ഹത്രാസ് ദൗത്യത്തിനു 20,000 രൂപ കമാല്‍ നല്‍കി എന്ന തെളിവുകൾ റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന് യുപി പൊലീസിന് ലഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് കമാന്‍ഡര്‍ കെ.പി.കമാലിന് എതിരായ തെളിവുകള്‍ യുപി പൊലീസിനു ലഭിച്ചത് ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി റൗഫ് ഷെറീഫിന്റെയും ഹിറ്റ് സ്‌ക്വാഡ് പരിശീലകന്‍ ബദറുദ്ദീന്റെയും മൊഴികളില്‍ നിന്നാണ്. കമാലിന് സിദ്ദിഖ് കാപ്പന്‍ അയച്ച ശബ്ദ സന്ദേശവും നിര്‍ണായക തെളിവായി മാറി.

ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കിയെന്നാണ് റൗഫ് ഷെറീഫ് യു.പി. പൊലീസിനു നൽകിയിട്ടുള്ള മൊഴി. കാപ്പന്റെ മൊബൈലില്‍ നിന്നു കമാലിനയച്ച കോഡുകള്‍ നിറഞ്ഞ ശബ്ദ സന്ദേശം ആഗ്രയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വീണ്ടെടുത്തിരുന്നു. 2020 സെപ്തംബറില്‍ പിഎഫ്‌ഐ കേരളത്തില്‍ സംഘടിപ്പിച്ച രഹസ്യ ശില്‍പശാലയെ കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നത് റൗഫും ബദറുദ്ദീനും സ്ഥിരീകരിച്ചു.

പി എഫ് ഐ ആസൂത്രണം ചെയ്ത രണ്ട് കലാപ ശ്രമങ്ങള്‍ നടക്കാഞ്ഞതിനെ തുടര്‍ന്നാണ് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ രഹസ്യ ശില്‍പശാല സംഘടിപ്പികുന്നത്. കമാലായിരുന്നു ഇതിന്റെ മുഖ്യ സംഘാടകന്‍. കാപ്പന്‍, റൗഫ്, ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ ഇതിൽ പങ്കെടുത്തു. അയോധ്യ കോടതി വിധിക്കെതിരെ മുസ് ലിങ്ങളെ തെരുവിലിറക്കാന്‍ പി എഫ് ഐ നടത്തിയ ശ്രമം വിജയം കണ്ടില്ല. തുടര്‍ന്നാണ് പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഇതിനിടെ കോവിഡ് ലോക് ഡൗണ്‍ വന്നതോടെ പൗരത്വ ബില്‍ സമരം ഉപേക്ഷിക്കേണ്ടി വന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപവും ഫലത്തില്‍ ഇതിനു തിരിച്ചടിയാവുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു കൊന്നെങ്കിലും തിരിച്ചടി പ്രതീക്ഷിച്ചതിലും ഭീകരമായിരുന്നു. മുസ്ലിങ്ങള്‍ക്ക് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നു പലായനം ചെയ്യേണ്ടി വന്നതോടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് സമുദായത്തില്‍ നിന്നു തന്നെ പഴി കേള്‍ക്കേണ്ട അവസ്ഥയിലായി.

തുടർന്ന് കേരളത്തില്‍ ഒരുക്കിയ രഹസ്യ ശില്‍പശാലയിലാണ് ഹിന്ദുക്കള്‍ക്കിടയില്‍ ജാതി കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നത്. പരിപാടിയിൽ ദലിത് സംഘടനാ നേതാക്കളെ മുന്നില്‍ നിര്‍ത്താനായിരുന്നു പ്ലാൻ. ഇതനുസരിച്ച് സിദ്ദിഖ് കാപ്പന്‍ അഭിമുഖത്തിനെന്ന വ്യാജേന പല തവണ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെയാണ് ഹ ത്രാസില്‍ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവമുണ്ടാവുന്നത്.

ഹത്രാസില്‍ ദലിത് പ്രക്ഷോഭം ഇളക്കി വിടാന്‍ കാപ്പന്‍ വീണ്ടും ചന്ദ്രശേഖര്‍ ആസാദിനെ കണ്ടു. ചന്ദ്രശേഖര്‍ ആസാദിന്റെ സന്ദര്‍ശനത്തിനു മുന്നൊരുക്കങ്ങള്‍ നടത്താനാണ് കാപ്പന്‍ ക്യാംപസ് ഫ്രണ്ടുകാര്‍ക്ക് ഒപ്പം ഹത്രാസിലേക്ക് പോവുന്നത്. പിറകെ ബോംബ് വിദഗ്ധരായ ബദറുദ്ദീനും ഫിറോസ് ഖാനും മറ്റൊരു വാഹനത്തില്‍ ഹത്രാസിലേക്ക് തിരിച്ചു. സ്‌ഫോടന ഉത്തരവാദിത്തം ദലിത് സംഘടനകളുടെ തലയിലാക്കി യു പിയിലാകെ ജാതി കലാപം സൃഷ്ടിക്കലായിരുന്നു ഇതുകൊണ്ടു ലക്ഷ്യമിട്ടിരുന്നത്.

സിദ്ദിഖ് കാപ്പന്‍ പിടിയിലായതോടെയാണ് ഈ പദ്ധതി പൊളിയുന്നത്. ബദറുദ്ദീനും ഫിറോസ് ഖാനും അന്നു രക്ഷപ്പെട്ടെങ്കിലും നാലു മാസങ്ങള്‍ക്കു ശേഷം യുപി പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പിടികിട്ടാപ്പുള്ളിയായിരുന്ന കെ.പി. കമാലിനെ മലപ്പുറത്തു നിന്നു യുപി പൊലീസ് പൊക്കിയതോടെ ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ ചുരുളുകള്‍ അഴിയുന്നു. റിമാന്‍ഡിലുള്ള കമാലിനെ യുപി പൊലീസ് വൈകാതെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നുണ്ട്. മഹാനായ മാധ്യമ പ്രവര്‍ത്തകനെന്ന് ഇടത് മാധ്യമങ്ങള്‍ ആഘോഷിച്ച സിദ്ദിഖ് കാപ്പന്റെ ചെയ്തികൾ കമാലിലൂടെ വെളിപ്പെടുമെന്നാണ് പ്രതീക്ഷ.

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

12 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

41 mins ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

1 hour ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

10 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

11 hours ago