entertainment

ലോകം പകച്ചുനിന്നപ്പോൾ പോലും കരുത്ത് തെളിയിച്ചു, ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമൽ ഹാസൻ

വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ പോരാട്ടത്തില്‍ പതറാത്ത കെ.കെ. ശൈലജയെപ്പോലുള്ള നേതാക്കള്‍ ലോക്‌സഭയിലെത്തേണ്ടത് നാടിന് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു കമൽ ഹാസൻ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചത്. കോവിഡിനും നിപ വൈറസ് വ്യാപനത്തിനുമെതിരെ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘നാളിതുവരെ നടന്ന തിരഞ്ഞെടുപ്പിനും ഇത്തവണ വോട്ടുരേഖപ്പെടുത്താന്‍ പോകുന്ന തിരഞ്ഞെടുപ്പിനും ഏറെ വ്യത്യാസമുണ്ട്. നമ്മള്‍ വോട്ടുചെയ്യുന്നത് രാജ്യത്തെ ഇന്ത്യയില്‍ തന്നെ നിലനിര്‍ത്താന്‍ കൂടിയാണ്. ആ പോരാട്ടത്തില്‍ പ്രധാനകണ്ണിയാവാന്‍ പോകുന്ന നേതാക്കളില്‍ ഒരാളാണ് വടകരയില്‍നിന്ന് മത്സരിക്കുന്ന ഇടത് എന്റെ പ്രിയ്യപ്പെട്ട സഹോദരി കെ.കെ. ശൈലജ. ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവാണ് കെ.കെ. ശൈലജ.

വടകര മണ്ഡലത്തിന് തൊട്ടടുത്ത് കോഴിക്കോട് ജില്ലയില്‍ 2018-ല്‍ നിപ വൈറസ് ആക്രമണമുണ്ടായപ്പോള്‍, ഓഫീസില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയല്ല അന്ന് സംസ്ഥാന ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ ചെയ്തത്. കോഴിക്കോട് ക്യാമ്പ് ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അവശ്യമരുന്നുകളെത്തിച്ച് മാതൃകാപരമായി പ്രവർത്തിച്ചു.

ഇതിലും മികച്ചതായിരുന്നു കോവിഡ് കാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയക്ക് കെ.കെ. ശൈലജയുടെ പ്രവര്‍ത്തനം. കോവിഡ് നിയന്ത്രണത്തില്‍ കേരളം രാജ്യത്തിന് മാതൃകയായിരുന്നു. അതിന് വഴിവെച്ചത് ശൈലജയുടെ നേതൃത്വം തന്നെയാണ്. ലോകാരോഗ്യസംഘടനയും സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുമൊക്കെ അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് അവാര്‍ഡുകള്‍ നല്‍കി. ഐക്യരാഷ്ട്രസഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേക്ക് ശൈലജയെ ക്ഷണിച്ചു. ലോകമാധ്യമങ്ങള്‍ ശൈലജയുടെ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി എഴുതിയത് നമ്മള്‍ മറന്നിട്ടില്ല. ഇങ്ങനെ ചിന്തയും പ്രവൃത്തിയുംകൊണ്ട് ലോകത്തിന്റെ ആദരം നേടിയ വ്യക്തിയാണ് കെ.കെ. ശൈലജ’, കമൽ ഹാസൻ പറഞ്ഞു.

Karma News Network

Recent Posts

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

54 seconds ago

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; നാലു വയസുകാരൻ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…

8 mins ago

ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്, അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും,കോൺ​ഗ്രസിന്റെ ​ഗ്യാരന്റി

ലഖ്‌നൗ:'രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം…

23 mins ago

പോലീസ് ഉദ്യോഗസ്ഥർ അപമാനം, പെൺകുട്ടിയുടെ ആരോപണം ശരിവെച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍…

34 mins ago

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

1 hour ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്…

1 hour ago