Categories: kerala

മക്കളെ പോലും കാണാൻ അനുവദിക്കുന്നില്ല വൈകാരിക പ്രതികരണവുമായി കനക ദുർഗ്ഗ

ശബരിമലയിൽ ഏതു പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പോയ വർഷം ശബരിമല ദർശനം നടത്തിയവർ ആണ് ബിന്ദു അമ്മിനിയും കനക ദുർഗ യും. ഇപ്പൊൾ ശബരിമല പ്രവേശനത്തിന് ശേഷം ഉണ്ടായ അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് കനക ദുർഗ.

ശബരിമലയിൽ പ്രവേശിച്ച് ദർശനം നടത്തിയതിന് ശേഷം കുടുംബവും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്ന് അവർ പറഞ്ഞു. വീട്ടില്‍ തനിച്ചാക്കി ഭർത്താവും ബന്ധുക്കളും വാടകവീട്ടിലേക്ക് മാറി. കുട്ടികളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും ബിബിസി തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ കനകദുർഗ പറഞ്ഞു. വൈകാരികമായി ആയിരുന്നു കനക ദുർഗ്ഗയുടെ പ്രതികരണം.

കനക ദുർഗ്ഗയുടെ വാക്കുകൾ ഇങ്ങനെ,

”എനിക്കിപ്പോൾ കുടുംബമില്ല. ശബരിമല സംഭവത്തിന് ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു. ഒറ്റപ്പെടുത്തുന്നു. ശബരിമലയിൽ നിന്നെത്തിയ ശേഷം അമ്മായിഅമ്മ മർദിച്ചു. ആശുപത്രിയിൽ ചികിത്സ തേടി. കോടതി ഉത്തരവ് പ്രകാരം വീട്ടിൽ തിരിച്ചെത്തുമ്പോഴേക്ക് ഭർത്താവും കുട്ടികളും വാടകവീട്ടിലേക്ക് മാറി. ശനിയും ഞായറും മാത്രമാണ് മക്കളെ കാണാൻ സാധിച്ചിരുന്നത്. എന്നാൽ വിവാഹമോചനത്തിന് ശേഷം ഭർത്താവ് സ്റ്റേ വാങ്ങി. ഇപ്പോൾ മക്കളെ കാണാൻ അനുവദിക്കുന്നില്ല. ഞാനിപ്പോൾ കുട്ടികളെക്കുറിച്ച് ഓർക്കാറില്ല. എന്റെ മക്കൾ എനിക്കൊപ്പം വേണം. അവരില്ലാതെ ആ വീട്ടിൽ കഴിയുന്നത് വളരെ ബുദ്ധിമുട്ടിയാണ്. അവർക്ക് അമ്മയോട് ഒരു ദേഷ്യവുമില്ല എന്ന് എനിക്കറിയാം. ”- പൊട്ടിക്കരഞ്ഞുകൊണ്ട് കനകദുർഗ പറഞ്ഞു.

”സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു ശബരിമല പ്രവേശം. എനിക്ക് ശേഷവും നൂറുകണക്കിന് യുവതികൾ ശബരിമലയില്‍ പോകാൻ തയ്യാറായിരുന്നു. എന്നാല്‍ എന്റെ അവസ്ഥ കണ്ട് പലരും പേടിച്ച് പിന്മാറി”- കനകദുർഗ പറഞ്ഞു.

ഇക്കുറി ശബരിമലയില്‍ പോകുന്നതിനെക്കുറിച്ച് ആലോചിട്ടില്ലെന്നും കനകദുർഗ പറഞ്ഞു.

Karma News Network

Recent Posts

മകൾക്ക് ആദ്യക്ഷരം കുറിക്കാൻ ഹരിഹരപുര ക്ഷേത്രത്തിലെത്തി ഋഷഭ് ഷെട്ടി

കാന്താര എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമൊട്ടാകെ ഋഷഭ് ഷെട്ടി ശ്രദ്ധയകാര്‍ഷിച്ചിരുന്നു. ഋഷഭ് ഷെട്ടിയുടെ വിശേഷങ്ങൾ സോഷ്യൽ…

8 mins ago

236 കിലോ ചന്ദനവുമായി രണ്ട് പേർ പിടിയിൽ , സംഭവം പട്ടാമ്പിയിൽ

പട്ടാമ്പി : 236 കിലോ ചന്ദനവുമായി രണ്ട് പേർ അറസ്റ്റിൽ. മരുതൂരിൽ നിന്ന് ഇവരെ ഒറ്റപ്പാലം വനം വകുപ്പ് അറസ്റ്റ്…

10 mins ago

മൂവാറ്റുപുഴ സ്വദേശി അമേരിക്കയിൽ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ

കൊച്ചി: മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയിൽ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കളത്തൂർ വാത്യാംപിള്ളിൽ ജോർജ് വി പോൾ (അനി 56)…

42 mins ago

വൻമരം കടപുഴകി വീണു, വാഹനങ്ങൾ തകർന്നു, ​സംഭവം തൃശ്ശൂരിൽ

തൃശ്ശൂര്‍ : തൃശ്ശൂർ ന​ഗരത്തിൽ വൻ മരം കടപുഴകി വീണു. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു. ജില്ലാ ആശുപത്രിക്ക്…

48 mins ago

വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും, കോട്ടയത്ത് കോഴി, മുട്ട വില്‍പ്പനയ്ക്കടക്കം നിരോധനം

കോട്ടയം : മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ,ഇവിടെ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി…

1 hour ago

കെഎസ്ആർടിസി ജീവനക്കാരെ ഉപദേശിക്കാൻ റീൽസുമായി ഗണേഷ് കുമാർ

തിരുവനന്തപുരം : സമൂഹമാദ്ധ്യമ റീൽസ് പരമ്പരയുമായി എത്തുകയാണ് ഗതാ​ഗതമന്ത്രി ​കെ.ബി ​ഗണേഷ് കുമാർ. കെഎസ്ആർടിസി ജീവനക്കാരെ ഉപദേശിക്കാൻ അന്ന് പുതിയ…

1 hour ago