തിരുവനന്തപുരം : ലോകപ്രശസ്തമായ മ്യൂസിയം ഓഫ് ദ മൂണ്‍ ഇന്സ്റ്റലേഷന് കനകക്കുന്നില്‍ സ്ഥാപിച്ച് ആര്‍ട്ടിസ്റ്റ് ലൂക് ജെറം. ഇന്ന് പുലര്‍ച്ചെ നാലുമണി വരെ ഇന്സ്റ്റലേഷന് കാണാണായി. ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂണ്‍’ കാണാന്‍ കനകക്കുന്നിലേക്ക് വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ചന്ദ്രന്റെ അനവധി ഫോട്ടോകളുടെകൂടി പ്രദര്‍ശനമാണ് ‘മ്യൂസിയം ഓഫ് ദ മൂണ്‍’. ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങളാണ് പ്രതലത്തില്‍ പതിച്ചിരിക്കുന്നത്.
ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോണമി സയന്‍സ് സെന്ററിലാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയുടെ പ്രദര്‍ശനം മന്ത്രി കെ.എന്‍.ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്. ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂണ്‍ ഉണ്ടാക്കിയിട്ടുള്ളത്.
അവ ചേര്‍ത്ത് 23 മീറ്റര്‍ വിസ്താരമുള്ള ഹൈ റെസൊല്യൂഷന്‍ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോളജി സയന്‍സ് സെന്ററിലാണ്. ഇരുപതു വര്‍ഷത്തോളമുള്ള പരിശ്രമത്തിനൊടുവില്‍ 2016ലാണ് ലൂക് ജെറം ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളില്‍ ഇത് പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഈ ചാന്ദ്രഗോളത്തിലെ ഓരോ സെന്റീ മീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റര്‍ ചന്ദ്രോപരിതലമായിരിക്കും. ഏഴുമീറ്റര്‍ വ്യാസമുള്ള ചാന്ദ്രഗോളം പ്രകാശിക്കുന്ന ചന്ദ്രന് കണ്മുന്നില് നില്ക്കുന്ന അനുഭവം നല്കി.
ഇരുപതു വര്‍ഷത്തോളമുള്ള പരിശ്രമത്തിനൊടുവിലാണ് ലൂക് ജെറം ഇതൊരുക്കിയത്. ഈ ഇന്‍സ്റ്റലേഷന്റെ കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും പ്രദര്‍ശനമാണ് കനകക്കുന്നില്‍. മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരത്തില്‍, 23 അടി വ്യാസമുള്ള ഇന്സ്റ്റലേഷന് ചന്ദ്രനെ അടുത്തറിയാനാണ് കനകക്കുന്നിൽ ഒറ്റ രാത്രിയിൽ പ്രദർശിപ്പിച്ചത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…