entertainment

ഏതെങ്കിലും നടിക്ക് തന്നേക്കാള്‍ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കില്‍ സംവാദത്തിന് തയ്യാര്‍,വെല്ലുവിളിച്ച് കങ്കണ

ലോകസിനിമയിലെ അതുല്യരായ നടിമാരെ വളരെ ശക്തമായി തന്നെ വെല്ലുവിളിച്ച് കങ്കണ റണൗട്ട് . ഈ ഗ്രഹത്തിൽ  ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നും നടി ട്വീറ്റ് ചെയ്തു.

തന്റെ പുതിയ സിനിമകളായ തലൈവിയുടെയും ധാക്കത്തിന്റെയും ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഈ ലോകത്തിൽ മറ്റൊരു നടിക്കും തന്നെക്കാൾ കഴിവില്ലെന്നും ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നുമാന് കങ്കണയുടെ സ്വയം പുകഴ്ത്തൽ.

ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നേക്കാൾ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിനു ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്റെ അഹങ്കാരം ഞാൻ മാറ്റിവയ്ക്കാം. പക്ഷേ അതു വരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാൻ തുടരും.അഭിനയത്തിൽ ഞാൻ കാണിക്കുന്ന റേഞ്ചിൽ പ്രകടനം നടത്തുന്ന നടിമാർ ഇന്ന് ലോകത്തുണ്ടാകില്ല. പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാൽ ഗഡോട്ടിനെപ്പോലെ ആക്‌ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും എനിക്കാകും.

എന്നാല്‍ മെറിൽ സ്ട്രീപ്പിന്റെ അഭിനയത്തെ താരതമ്യപ്പെടുത്തിയതിൽ കങ്കണയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. അതിനും നടി മറുപടി നൽകി.എന്തിനാണ് നിങ്ങൾ വെള്ളക്കാരെ ആരാധിക്കുന്നത്. അവരുടെ സിനിമകളുടെ ബജറ്റും പ്രായ വ്യത്യാസവും മാറ്റിവയ്്ക്കാം. അവർക്ക് തലൈവിയോ ദാക്കഡോ ചെയ്യാനാകുമോ? ക്വീൻ, തനു, ഫാഷൻ, പങ്ക ഇതിലേതെങ്കിലും. ഇല്ല അവർക്കു കഴിയില്ല.’–കങ്കണ മറുപടിയായി പറഞ്ഞു.നേരത്തെ കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണയുടെ ചില ട്വീറ്റുകൾ നീക്കം ചെയ്തതിനെതിരെ ട്വിറ്ററിനെ ഇന്ത്യയിൽ നിന്നും നിരോധിക്കുമെന്ന് നടി ഭീഷണി മുഴക്കിയിരുന്നു. കങ്കണയുടെ അക്കൗണ്ടിൽ നിന്നും കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

13 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

14 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

45 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

2 hours ago