topnews

ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ തീ​വ്ര​വാ​ദി​ക​ള്‍- ക​ങ്ക​ണ റ​ണാ​വ​ത്ത്

‌‌‌മും​ബൈ: രാജ്യസഭ പാസാക്കിയ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ തീ​വ്ര​വാ​ദി​ക​ൾ ആ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്. ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ രാ​ജ്യ​മെ​മ്പാ​ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ക​ങ്ക​ണ​യു​ടെ വി​വാ​ദ ട്വീ​റ്റ്. സി.എ.എക്കെതിരെ സമരം ചെയ്ത തീവ്രവാദികളെപ്പോലെയാണ് കാർഷിക ബില്ലിനെ എതിർക്കുന്നവർ എന്ന് കങ്കണ കുറിചു. കങ്കണയുടെ പരാമർശനത്തിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

സി​എ​എ​യെ​ക്കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ളും അ​ഭ്യു​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച ക​ലാ​പ​ത്തി​ന് ശ്ര​മി​ച്ച​വ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​വ​ർ ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്. അ​വ​ർ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്നും ക​ങ്ക​ണ ട്വീ​റ്റ് ചെ​യ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക ബില്ല് സംബന്ധിച്ച് നടത്തിയ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കങ്കണയുടെ അഭിപ്രായ പ്രകടനം.

കാർഷിക ബില്ലിനെക്കുറിച്ചോർത്ത് കർഷകർ ഭയപ്പെടേണ്ടെന്നും ഒരു തരത്തിലും ബില്ല് അവരെ ഹാനികരമായി ബാധിക്കില്ലെന്നും ബില്ല് പാസാക്കിയതിന് ശേഷം വിവിധ ഭാഷകളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിലൂടെ സൂചിപ്പിച്ചു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ പരാമർശം. ‘ഉറങ്ങുന്നവരെ ഉണർത്താം. പക്ഷേ, ഉറക്കം നടിക്കുന്നവരെ എങ്ങനെയാണ് ഉണർത്തുക? ഒരു പൗരനും പൗരത്വം നഷ്ടമായില്ലെങ്കിലും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച തീവ്രവാദികളാണ് ഇതിനും പിന്നിൽ’- കങ്കണ കുറിച്ചു.

അതേ സമയം രാജ്യവ്യാപകമായി ഉയരുന്ന കർഷക പ്രക്ഷോഭം കേന്ദ്ര സർക്കാരിന് വലിയ തലവേദനയാവുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന കർഷകരുടെ പ്രക്ഷോഭങ്ങൾക്ക് പുറമെ മുമ്പില്ലാത്ത രീതിയിൽ വിഷയത്തിൽ പ്രതിപക്ഷവും യോജിച്ചതാണ് കേന്ദ്രത്തിന് മുന്നിൽ കൂടുതൽ വെല്ലുവിളിയാകുന്നത്. അംഗങ്ങളെ പുറത്താക്കി കാർഷിക ബില്ലുകളുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചതോടെയാണ് പ്രതിപക്ഷം യോജിച്ച് നിലപാട് കടുപ്പിച്ചത്.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

1 hour ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

2 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

3 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

4 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

4 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

5 hours ago