കൊവിഡിനെ നിസ്സാരവത്കരിച്ച നടി കങ്കണ റണൗട്ടിന്റ പോസ്റ്റ് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു. രോഗ വിവരം സംബന്ധിച്ച് താരം പങ്കുവച്ച കുറിപ്പിലാണ് കൊവിഡിനെക്കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നത്.
പോസ്റ്റ് ഇങ്ങനെ:
‘കുറച്ച് ദിവസങ്ങളായി ഞാന്‍ ഭയങ്കര ക്ഷീണിതയായിരുന്നു, എന്റെ കണ്ണുകള്‍ വല്ലാതെ എരിയുന്ന പോലെ തോന്നി. ഹിമാചലിലേക്ക് പോകാന്‍ തീരുമാനിച്ച സമയമായിരുന്നതിനാല്‍ ഞാന്‍ ടെസ്റ്റ് ചെയ്യുകയും എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. ഞാനിപ്പോള്‍ ക്വാറന്റീനില്‍ ആണ്. ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു.
ഇപ്പോഴെനിക്കറിയാം ഞാനതിനെ നശിപ്പിക്കുമെന്ന്. ദയവായി നിങ്ങളുടെ മേല്‍ ആര്‍ക്കും ഒരു അധികാരവും നല്‍കരുത്, നിങ്ങള്‍ ഭയന്നാല്‍ അവര്‍ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. വരൂ നമുക്ക് ഒന്നിച്ച് കോവിഡിനെ നശിപ്പിക്കാം. വരൂ നമുക്ക് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം ‘,
അതേസമയം ഇന്‍സ്റ്റഗ്രാം നടപടിക്കെതിരെ താരം പ്രതികരിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ എല്ലാവരും മുതലാളിത്തത്തിന്റെ ഇരകളാണെന്നും, തന്നെ ഈ പ്ലാറ്റ്ഫോം ഒരിക്കലും ആകര്‍ഷിച്ചിട്ടില്ലെന്നും കങ്കണ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ നിരോധിക്കപ്പെടാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അത് ഒരു ബഹുമതിയായി കണക്കാക്കുമെന്നും താരം പരിഹസിച്ചു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…