Premium

കനയ്യ ലാലിനെ കൊന്നത് മറന്നോ? സുപ്രീം കോടതി

പ്രവാചക നിന്ദയുടെ പേരിൽ പട്ടാപ്പകൽ തയ്യൽക്കാരൻ കനയ്യ ലാലിനെ വെട്ടികൊന്നത് എന്തുകൊണ്ട് പറയുന്നില്ല? മുസ്ളീങ്ങൾക്കെതിരേ ആൾക്കൂട്ട കൊല നടക്കുന്നു എന്നും കൊലപ്പെടുന്ന ന്യൂന പക്ഷങ്ങളുടെ കുടുംബങ്ങൾക്ക് ധന സഹായം വേണം എന്നും ഉള്ള കേസ് പരിഗണിക്കവേ ആയിരുന്നു സുപ്രീം കോടതി ജഡ്ജിമാരുടെ ചോദ്യം ഉയർന്നത്.

കൊല്ലപ്പെടുന്ന ന്യൂന പക്ഷങ്ങളുടെ കുടുംബങ്ങൾക്ക് പണം അനുവദിക്കണം എന്ന കേസിൽ ഇത്തരം കേസുകൾ അവതരിപ്പിക്കുമ്പോൾ സെലക്ടീവ് ആയിരിക്കരുതെന്ന് ഹർജി നൽകുന്ന അഭിഭാഷകരോട് ആവശ്യപ്പെടുകയും ചെയ്തു.ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കനയ്യ ലാൽ വധത്തെ പരാമർശിച്ചത് മുസ്ളീം ന്യൂനപക്ഷത്തേ ആളുക്കൂട്ടം കൊല്ലുന്നു എന്ന കേസും പരാമർശവും വന്നപ്പോഴാണ്‌.എല്ലാ സംസ്ഥാനങ്ങളും ഉള്ളപ്പോൾ നിങ്ങൾക്ക് സെലക്ടീവ് ആകാൻ കഴിയില്ല… കോടതി പ്രതികരിച്ചു.

എല്ലാ സംസ്ഥാനത്തും ആൾക്കൂട്ടം ഇത്തരം കുറ്റകൃത്യം നടത്തുന്നു. അതിൽ ചിലത് മാത്രം അടർത്തി എടുക്കരുത്. എല്ലാ കാര്യവും പരാമർശിക്കാൻ തയ്യാറാകണം. വേർതിരിവുകൾ കാണിക്കരുത് എന്നും കേസുമായി വന്ന അഭിഭാഷകരോട് സുപ്രീം കോടതി പറഞ്ഞു.പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് പരാമർശം നടത്തിയ മുൻ ഭാരതീയ ജനതാ പാർട്ടി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തതിന് പിന്നാലെയാണ് കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

എന്നാൽ മുസ്ലീങ്ങൾക്കെതിരായ ആൾക്കൂട്ടക്കൊലകൾ മാത്രമാണ് പൊതുതാൽപര്യ ഹരജിയിൽ എടുത്തുകാണിക്കുന്നതെന്ന് ഗുജറാത്ത് സംസ്ഥാനത്തിൻ്റെ അഭിഭാഷകൻ പറഞ്ഞു. ഇത് കേട്ടാൽ മുസ്ളീങ്ങൾക്കെതിരായി മാത്രമാണ്‌ ആൾക്കൂട്ട കൊല എന്ന് ധരിക്കും.അഭിഭാഷക അർച്ചന പഥക് ദവെ പറഞ്ഞു.

ഇത് എങ്ങനെ സെലക്ടീവാകും? സംസ്ഥാനം എല്ലാ സമുദായങ്ങളിലെയും ആളുകളെ സംരക്ഷിക്കേണ്ടതുണ്ട്,“ അവർ പറഞ്ഞു. സെലക്ടീവായതല്ലെന്ന് നിങ്ങൾ ഉറപ്പാക്കണം…” കോടതി കൂട്ടിച്ചേർത്തു.നിങ്ങൾ കോടതിയിൽ സമർപ്പിക്കുന്ന കാര്യങ്ങളിൽ ദയവായി ജാഗ്രത പാലിക്കുക… ഹർജിക്കാർക്ക് “ ജസ്റ്റിസ് ഗവായ് മറുപടി നൽകി.തുടർന്ന് മേയ് 20 മുതൽ ജൂലൈ 7 വരെയുള്ള വേനൽക്കാല അവധിക്ക് ശേഷം കേസ് മാറ്റിവയ്ക്കുകയായിരുന്നു.പൊതുതാൽപര്യ ഹർജിയിൽകോടതി കേന്ദ്രത്തിൽ നിന്നും മഹാരാഷ്ട്ര, ഒഡീഷ, ബീഹാർ, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിൽ നിന്നും പ്രതികരണം തേടിയിരുന്നു. ആൾക്കൂട്ടക്കൊല ഉൾപ്പെടെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ കർശനമായ നിലപാടുകൾ നിർദ്ദേശിച്ചുകൊണ്ടുള്ള 2018 ലെ സുപ്രീം കോടതി വിധി ഉണ്ടായിരുന്നിട്ടും ഈ സംസ്ഥാനങ്ങൾ നടപടിയെടുക്കുന്നില്ലെന്ന് പൊതുതാൽപര്യ ഹർജിയിൽ അവകാശപ്പെട്ടു.

എന്നാൽ ഹരജി പരിഗണിക്കവേയാണ്‌ ആൾക്കൂട്ട കൊല നടത്തുന്നതിനേ മതം തിരിച്ച് പരിഗണിക്കുന്നതിനെതിരേ കോടതി നിലപാട് വ്യക്തമാക്കിയത്/2022 ജൂണിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ പട്ടാപ്പകൽ തയ്യൽക്കാരൻ കനയ്യ ലാലിനെ തയ്യൽക്കാരൻ തൻ്റെ കടയ്ക്ക് പുറത്ത് വെട്ടിക്കൊന്നത് –

ഇസ്ളാമിക തീവ്രവാദികൾ ആയിരുന്നു കനയ്യ ലാലിനെ വധിച്ചത്.അക്രമികൾ ആക്രമണം ക്യാമറയിൽ പകർത്തുകയും വീഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്തു.ഭാരതീയ ജനതാ പാർട്ടി വക്താവുമായ നൂപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തു എന്നാരോപിച്ചാണ് ലാൽ കൊല്ലപ്പെട്ടത്,ലാലിനെ കൊല്ലുന്നതിന് മുമ്പ് ഉപഭോക്താവെന്ന വ്യാജേന അക്രമികൾ ലാലിൻ്റെ കടയിൽ പ്രവേശിച്ചു.കൊലപാതകത്തിൻ്റെ വീഡിയോകൾ ഇൻറർനെറ്റിൽ പോസ്റ്റ് ചെയ്തു. ശരിയത്ത് രീതിയിൽ കഴുത്തിൽ മുറിവ് ഉണ്ടാക്കി മാരകമായ രീതിയിൽ ശിക്ഷ നടപ്പാക്കുകയായിരുന്നു ആക്രമികൾ ചെയ്തത്.അക്രമികൾ കശാപ്പ് കത്തികൾ പിടിച്ച് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു, പ്രതികൾ പിന്നീട് മുഹമ്മദ് റിയാസ് അട്ടാരി, മുഹമ്മദ് ഗൗസ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.

ഹിന്ദു തെലി സമുദായത്തിൽപ്പെട്ട രണ്ട് ആൺമക്കളുടെ പിതാവായ ഉദയ്പൂരിലെ ധന്മണ്ടി പ്രദേശത്തെ ഒരു തയ്യൽക്കാരനായിരുന്നു കനയ്യ ലാൽ തെലിനൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് വിവാദമായ സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ ലാലിൻ്റെ അയൽവാസിയായ നസിം അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിരുന്നു.ഇത് ലാലിൻ്റെ അറസ്റ്റിലേക്ക് നയിച്ചു. തുടർന്ന് ലാൽ ജാമ്യത്തിൽ ഇറങ്ങി എങ്കിലും അക്രമികൾ കൊലപ്പെടുത്തുകയായിരുന്നു

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

4 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

5 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

5 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

6 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

6 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

7 hours ago