national

ബന്ധുക്കളാരും കാണാൻ വരാറില്ല, കനയ്യ ലാൽ കൊലക്കേസ് പ്രതികൾ ഇരുട്ടിൽ അലമുറയിട്ട് കരച്ചിൽ – Kanhaiya Lal murderers cry in jail

ജയ്പൂർ. മകനിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കനയ്യലാൽ എന്ന നിസ്സഹായനായ പാവം തയ്യൽ തൊഴിലാളിയെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ റിയാസും ഗോസ് മുഹമ്മദും ജയിലിനുള്ളിൽ അനുഭവിക്കുന്നത് കടുത്ത ഏകാന്തത. റിയാസിനേയും ഗോസ് മുഹമ്മദിനേയും കാണാൻ ഇതുവരെയും ബന്ധുക്കളാരും വന്നിട്ടില്ല.

ചോദ്യം ചെയ്യാൻ എൻ ഐ എ ഉദ്യോഗസ്ഥർ മാത്രമാണ് എത്തുന്നത്. ഭാര്യമാരെയും കുടുംബാംഗങ്ങളെയും കാണണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ പലപ്പോഴും പൊട്ടിക്കരയാറുണ്ടെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. പലപ്പോഴും ജയിലിനുള്ളിൽ ഇവർ അകാരണമായി അലറിക്കരയുന്നതായി റിപ്പോർട്ടിൽ പറയുന്നു.

റിയാസിനെയും ഗോസ് മുഹമ്മദിനെയും രാജസ്ഥാനിലെ ഉന്നത സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ജയിലിനുള്ളിലാണ് പാർപ്പിച്ചിരിക്കുന്നത്. കേസിലെ മറ്റ് 7 പ്രതികളും ജയിലിനുള്ളിലാണ്. ജയിലിനുള്ളിൽ പ്രതികൾക്ക് വായിക്കാൻ മഹാന്മാരുടെ ജീവചരിത്രങ്ങൾ നൽകുന്നുണ്ട്. റിയാസിന് അക്ഷരാഭ്യാസമില്ലാ ത്തതിനാൽ, മറ്റൊരു തടവുകാരനാണ് പുസ്തകങ്ങൾ വായിച്ച് കൊടുക്കാറുള്ളത്.

കനയ്യ ലാൽ കൊലക്കേസിലെ 9 പ്രതികളേയും വെവ്വേറെ ജയിലറകളിൽ ഒറ്റയ്‌ക്കാണ് പാർപ്പിച്ചിട്ടുള്ളത്. പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി ദിവസവും ഒരു മണിക്കൂർ വീതം മാത്രമാണ് ഇവരെ പകൽ വെളിച്ചത്തിൽ ഇറക്കാറുള്ളത്. ഭക്ഷണം കഴിക്കാതെ ഇരുന്ന് കരയുന്ന പ്രതികളെ സഹതടവുകാർ പരിഹസിക്കുന്നത് പതിവാണ്. നിസ്സഹായനും നിരായുധനുമായ ഒരു മനുഷ്യനെ ജീവനോടെ കഴുത്തറുത്ത ശേഷം വീഡിയോയിൽ വീരന്മാരായി ചമഞ്ഞവരുടെ ധൈര്യമെല്ലാം ഇപ്പോൾ ചോർന്ന് പോയ അവസ്ഥയിലാണ് ഇരുവരും ഇപ്പോൾ.

 

Karma News Network

Recent Posts

ഡൽഹിയിലെ വീടിന് നേരെ കരി ഓയിൽ ഒഴിച്ചു, ജയ് ഇസ്രായേൽ എന്ന പോസ്റ്ററും പതിച്ചു- അസദുദ്ദീൻ ഒവൈസി

ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ്…

16 mins ago

‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ…’ വികാരഭരിതനായി മമ്മൂട്ടി

നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…

45 mins ago

സംസ്ഥാനത്ത് ഇന്നും മഴ തന്നെ, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

1 hour ago

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

9 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

9 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

9 hours ago