entertainment

പണത്തിന് വേണ്ടി മാത്രമാണ് താന്‍ സിനിമകള്‍ ചെയ്യുന്നത്, കനി കുസൃതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. ബിരിയാണിയിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചു. ഇപ്പോള്‍ കനി പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ അടക്കം വലിയ ചര്‍ച്ചയാകുന്നത്. സിനിമയില്‍ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ലെന്ന് നടി പറയുന്നു.

കനി കുസൃതിയുടെ വാക്കുകള്‍ ഇങ്ങനെ, പണത്തിന് വേണ്ടി മാത്രമാണ് താന്‍ സിനിമകള്‍ ചെയ്യുന്നത് എന്നാണ് കനി റെഡിഫ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അഭിനയം തനിക്ക് പാഷനല്ല. താന്‍ നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതു കൊണ്ടാണ്. നാടകത്തിന് വേണ്ടി പ്രൊഡക്ഷന്‍ വര്‍ക്ക് അടക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് പാരിസില്‍ പഠിക്കാന്‍ പോയത്. അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയാല്‍ നാടകമായിരിക്കും ചെയ്യുക. അഭിനയത്തെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷമേ ആയിട്ടുള്ളു.

2000-2010 കാലത്ത് റിലീസ് ചെയ്തിരുന്ന മലയാള സിനിമകള്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ആ സമയത്ത് സിനിമയില്‍ നിന്നും വന്ന നിരവധി ഓഫറുകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ആ സിനിമകള്‍ തിയേറ്ററില്‍ പോയി കാണില്ലായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് താന്‍ സിനിമകള്‍ ചെയ്യുന്നത്.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

2 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

2 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

3 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

4 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

4 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

5 hours ago