entertainment

മരിച്ചുവെന്ന ദുസ്വപ്നം, അന്ന് അനില്‍ കനി കുസൃതിയോട് പറഞ്ഞത്

നടന്‍ അനില്‍ നെടുമങ്ങാടിന്റെ അകാല മരണം ഏല്‍പ്പിച്ച ഞെട്ടലിലാണ് മലയാള സിനിമ ലോകവും പ്രേക്ഷകരും. കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഓരോരുത്തരെയും ഈറനണിയിക്കുകയാണ്. അനില്‍ തന്റെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റുകളും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. നടി കനി കുസൃതിയോട് രണ്ട് വര്‍ഷം മുമ്പ് അനില്‍ പറഞ്ഞ വാക്കുകളും ആരാധകരെ ഈറനണിയിച്ചിരിക്കുകയാണ്.

2018 ഫെബ്രുവരി 13ന് കനി കുസൃതിയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് അന്ന് അനില്‍ പങ്കുവെച്ചത്. അനില്‍ മരിച്ചുവെന്ന് കനി സ്വപ്‌നം കാണുകയും പിറ്റേ ദിവസം രാവിലെ അദ്ദേഹത്തോട് തന്നെ ഇക്കാര്യം പറയുന്നതുമാണ് ചാറ്റില്‍. ‘മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ… പേടിക്കണ്ട നീ വന്നിട്ടേ ചാകു’ എന്ന ക്യാപ്ഷനോടെ അന്ന് അനില്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ കനി കുസൃതിയും ഈ ചാറ്റ് പങ്കുവെച്ചിരിക്കുകയാണ്. ‘മരിച്ചു എന്ന് സ്വപ്നം കണ്ടാല്‍ ആയുസ്സ് കൂടും ന്നാണ് കനീ. ചിലപ്പോ ആ സ്വപ്നം ആയിരിക്കും ഇവിടെ വരെ എത്തിച്ചത്. Who knows’, എന്നാണ് കനിയുടെ പോസ്റ്റിന് താഴേ വന്നിരിക്കുന്ന ഒരു കമന്റ്.

ഇന്നലെ മലങ്കര ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അനില്‍ കയത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗിനിടവേളയില്‍ അദ്ദേഹം സുഹൃത്തകള്‍ക്കൊപ്പം ജലാശയത്തില്‍ കുളിക്കാനിറങ്ങുക ആയിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ അനില്‍ വീണു പോയെന്നാണ് വിവരം.

Karma News Network

Recent Posts

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

15 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

51 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

1 hour ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

2 hours ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

2 hours ago