entertainment

വർക്കൗട്ട് വീഡിയോയുമായി കനിഹ, ഇതാണല്ലേ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനിഹ. നിരവധി സിനിമകളിൽ നടി ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാണ് കനിഹ.സിനിമ തിരക്കുകൾക്കിടയിലും, കിട്ടുന്ന ഇടവേളകളിൽ കനിഹ കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുക.

ഫിറ്റ്നെസ്സിൽ വളരെയധികം കനിഹ ശ്രദ്ധിക്കാറുണ്ട്. തന്റെ വർക്കൗട്ട് വിഡിയോകളും ആരോഗ്യവിശേഷങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, ജിമ്മിൽ നിന്നുള്ള തന്റെ ബോക്സ് ജംപ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് കനിഹ. നിരവധിയാളുകളാണ് വിഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്

അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്.

ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡിയിലും കനിഹ എത്തുന്നുണ്ട്

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

13 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

20 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

28 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

57 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago