entertainment

ജീവിതം സുന്ദരം എന്ന് മറ്റാരാണ് പറയേണ്ടത്? ഷോട്സിൽ സുന്ദരിയായി കനിഹ

മലയാളികളുടെ പ്രിയനായികയാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാണ് കനിഹ.സിനിമ തിരക്കുകൾക്കിടയിലും, കിട്ടുന്ന ഇടവേളകളിൽ കനിഹ കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുക.

തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി കനിഹ ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. ‘ജീവിതം സുന്ദരം’ എന്ന പോസിറ്റീവ് ചിന്തയുമായാണ് കനിഹയുടെ വരവ്. ‘ഇന്നേ ദിവസം താൻ തന്നെ കൂടുതൽ സ്നേഹിക്കുന്നു എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷോട്സിൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം

അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്.

ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡിയിലും കനിഹ എത്തുന്നുണ്ട്

Karma News Network

Recent Posts

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

35 mins ago

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ​ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.…

1 hour ago

ഹത്രാസ് അപകടം, നാലു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ആറുപേർ അറസ്റ്റിൽ

ഉത്തർപ്രദേശ്: ഹത്രാസിൽ ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ആറുപേർ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത ആറുപേരില്‍…

2 hours ago

ക്രിക്കറ്റ് പരിശീലനത്തിന്റെ മറവിൽ ലൈം​ഗിക പീഡനം, തിരുവനന്തപുരം കെസിഎയിലെ കോച്ച് അറസ്റ്റിൽ

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരേ കൂടുതല്‍ പരാതികള്‍. ക്രിക്കറ്റ്…

2 hours ago

മാതൃഭൂമി പൂട്ടും,ക്വട്ടേഷൻ പണിയും തുടങ്ങി, ഇ.പിക്ക് കൊണ്ടത് ഗോവിന്ദന്റെ പാര,ക്വട്ടേഷൻ എടുത്തത് മാതൃഭൂമി ലേഖകൻ

ഇ.പിക്ക് കൊണ്ടത് ഗോവിന്ദന്റെ പാര. ക്വട്ടേഷൻ ഏറ്റെടുത്തത് മാതൃഭൂമിയും. കഴിഞ്ഞ ദിവസമാണ്‌ മാതൃഭൂമിക്കെതിരെ കേസ് കൊടുക്കും എന്നും മാതൃഭൂമി വ്യാജമായ…

2 hours ago

നിങ്ങള്‍ മഹാരാജാവല്ല ,മുഖ്യമന്ത്രിയാണ്, നിയമസഭയില്‍ മുഖ്യനെ വാരിയലക്കി വി ഡി സതീശൻ

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വാക്‌പോര് .എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി…

2 hours ago