entertainment

പുത്തന്‍ വസ്ത്രങ്ങള്‍ മാത്രമെ ധരിക്കൂവെന്ന് നിര്‍ബന്ധമില്ല, ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാന്‍, കനിഹ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനിഹ. തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങലിലും താരം സജീവമാണ്. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സിനിമയിലേക്ക് എത്തിയ താരമാണ് കനിഹ. ചെന്നൈ സ്വദേശിയായ താരം 1999ലെ മിസ്സ് മധുരയായിരുന്നു. 2001ലെ മിസ്സ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. ഫൈവ് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് കനിഹ അഭിനയ രംഗത്ത് എത്തുന്നത്. എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ എത്തിയത്. പിന്നീട് നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചു.

സോഷ്യല്‍ മീഡിയകളില്‍ സജീവമായ കനിഹ നിരവധി പോസ്റ്റുകള്‍ പങ്കുവെയ്ക്കാറുണ്ട്. ശരീര പ്രകൃതിയുടെ പേരില്‍ താരം നിരന്ദരം സൈബര്‍ ആക്രമണത്തിനും ഇരയായിരുന്നു. ഇതിനൊക്കെ കൃത്യമായ മറുപടിയും നടി നല്‍കാറുണ്ട്. ദിവ്യ വെങ്കിടസുബ്രഹ്‌മണ്യം എന്നാണ് കനിഹയുടെ യഥാര്‍ഥ പേര്. മറ്റ് നടിമാരെ പോലെ വലിയ ബ്രാന്‍ഡഡ് സാധനങ്ങള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ആളല്ല കനിഹ. എന്തുകൊണ്ടാണ് മറ്റ് നടിമാരെ പോലെ താന്‍ വസ്ത്രങ്ങള്‍ ധരിക്കാത്തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കനിഹ.

‘ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാന്‍. പുത്തന്‍ വസ്ത്രങ്ങള്‍ മാത്രമെ ധരിക്കൂവെന്ന് എനിക്ക് നിര്‍ബന്ധമില്ല. ബ്രാന്റഡ് വസ്ത്രങ്ങള്‍ നിറഞ്ഞ അലമാരയും എനിക്കില്ല. അങ്ങനൊന്ന് വേണമെന്ന് തോന്നിയിട്ടുമില്ല. നടിമാര്‍ വസ്ത്രം ധരിക്കേണ്ട രീതി ഇങ്ങനെയാണ് എന്നൊന്നുമില്ലല്ലോ…? അവനവന് കംഫര്‍ട്ടബിള്‍ ആയ വസ്ത്രം ധരിക്കണം എന്ന പോളിസിയാണ് എനിക്കുള്ളത്’ കനിഹ പറയുന്നു. ബ്രോ ഡാഡിയാണ് കനിഹ അഭിനയിച്ച് ഇനി റിലീസിനെത്താനുള്ള ഏറ്റവും പുതിയ സിനിമ. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ജനുവരി 26ന് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. മീന, ലാലു അലക്‌സ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് ബ്രോ ഡാഡി.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

23 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

40 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago