entertainment

ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നു, സന്തോഷ വാര്‍ത്ത പങ്കുവെച്ച് മണികണ്ഠന്‍ ആചാരി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മണികണ്ഠന്‍ ആചാരി. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംദത്ത് എത്തുന്നത്. ചിത്രത്തിലെ ബാലന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. രജനീകാന്തിനൊപ്പം പേട്ട എന്ന ചിത്രത്തിലും താരം വേഷമിട്ടു. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്താണ് മണികണ്ഠന്‍ വിവാഹിതന്‍ ആവുന്നത്. മരട് സ്വദേശിനി അഞ്ജലിയെയാണ് താരം ജീവിതസഖി ആക്കിയത്. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു.

ഇപ്പോള്‍ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍. തന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്താന്‍ പോകുന്ന സന്തോഷ വാര്‍ത്തയാണ് മണികണ്ഠന്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭിണിയായ ഭാര്യക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സന്തോഷ വാര്‍ത്ത താരം എല്ലാവരെയും അറിയിച്ചത്. ‘എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാവണം. ലവ് യൂ ഓള്‍’ എന്നാണ് ചിത്രത്തിനൊപ്പം മണികണ്ഠന്‍ പങ്കുവെച്ച കുറിപ്പ്. ചിത്രത്തിന് താഴെ ആശംസകള്‍ അറിയിച്ച് നിരവധി താരങ്ങളും എത്തി. റോഷന്‍ മാത്യൂ, ശ്രിന്ദ, സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍ ഉള്‍പ്പെടെയുളളവര്‍ ആശംകള്‍ അറിയിച്ചു.

കമ്മട്ടിപ്പാടത്തിന് പിന്നാലെ മണികണ്ഠന് കൈ നിറയെ അവസരങ്ങളായിരുന്നു. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും അടക്കം ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു. മമ്മൂട്ടി നായകനായി എത്തിയ മാമാങ്കമാണ് മണികണ്ഠന്റേതായി അവസാനം പുറത്തെത്തിയ ചിത്രം. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയവയാണ് മണികണ്ഠന്‍ ആചാരിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Karma News Network

Recent Posts

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

5 mins ago

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

32 mins ago

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

1 hour ago

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

2 hours ago

ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ…

2 hours ago

കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…

2 hours ago