national

കനിമൊഴി ബസില്‍ കയറി, മലയാളി വനിതാ ഡ്രൈവർക്ക് പണി പോയി

ചെന്നൈ . ഡിഎംകെ എംപിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി യാത്ര ചെയ്ത ബസ്സിലെ വനിതാ ഡ്രൈവറുടെ ജോലി തെറിച്ചു. കനിമൊഴി യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജോലി നഷ്ടപെട്ടിരിക്കുന്നത്. ബസിലെ ഡ്രൈവര്‍ മലയാളിയായ 23കാരി ശര്‍മിളയായിരുന്നു. തമിഴ്‌നാട്ടില്‍ ബസ് ഓടിക്കുന്ന ആദ്യ വനിതാ ഡ്രൈവര്‍ എന്ന പേരില്‍ നേരത്തെ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു ശര്‍മിള.

കോയമ്പത്തൂരില്‍ ബസ് ഓടിച്ചു വന്ന ശര്‍മിളയെ കുറിച്ച് കനിമൊഴിക്ക് നേരത്തെ അറിയാമായിരുന്നു. ഫോണില്‍ ബന്ധപ്പെടുകയും ഉണ്ടായി. കോയമ്പത്തൂരില്‍ വരുമ്പോള്‍ ബസ്സില്‍ കയറണം എന്ന് ശര്‍മിള അഭ്യർത്ഥിച്ചിരുന്നു. വെള്ളിയാഴ്ച കോയമ്പത്തൂരിലെത്തിയ സമയം ശര്‍മിളയെ ഫോണിൽ വിളിക്കുകയും കാണാനെത്തുകയുമാണ് കനിമൊഴി ചെയ്തത്. തുടര്‍ന്നാണ് ഗാന്ധിപുരം – പീലമേട് ബസില്‍ യാത്ര ചെയ്യുന്നത്.

ശര്‍മിളയെ ആദരിക്കാൻ കൂടിയാണ് കനിമൊഴി എത്തിയിരുന്നത്. അവര്‍ ഒരു വാച്ച് സമ്മാനമായി നല്‍കി. ശര്‍മിളയുടെ അച്ഛനും ഡ്രൈവറാണ്. ഇദ്ദേഹവും കനിമൊഴി എത്തിയ സമയത്തുണ്ടായിരുന്നു. എന്നാല്‍ ബസില്‍ വച്ച് കണ്ടക്ടര്‍ കനിമൊഴിയോട് മോശമായി സംസാരിച്ചത് ശര്‍മിള പിന്നീട് ചോദ്യം ചയ്യുകയായിരുന്നു. ഈ സംഭവമാണ് വിവാദമാവുന്നത്.

ശര്‍മിളയുടെ ബസിലും വനിതാ കണ്ടക്ടർ ആണ്. അടുത്തിടെയാണ് അവര്‍ ജോലിക്ക് കയറുന്നത്. കനിമൊഴി ബസിലെത്തിയ വേളയില്‍ ടിക്കറ്റ് ചോദിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് കണ്ടക്ടര്‍ക്കെതിരെ ശര്‍മിള ഉന്നയിച്ച ആരോപണം. ഇക്കാര്യത്തില്‍ അവര്‍ ബസ് ഉടമയോട് പരാതി പറയുകയായിരുന്നു. എന്നാല്‍ ബസ് ഉടമ ശര്‍മിളയ്‌ക്കെതിരെ തിരിഞ്ഞു. പ്രശസ്തിക്ക് വേണ്ടി ശര്‍മിള ബസ് ഉപയോഗിക്കുന്നു എന്നായിരുന്നു മുതലാളി ആരോപിച്ച കുറ്റം.

ജോലി മതിയാക്കാനും പെട്ടെന്ന് നിര്ദേശിക്കുകയുണ്ടായി. തന്റെ പിതാവിനോടും ഉടമ മോശമായി സംസാരിച്ചുവെന്ന് ശര്‍മിള ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ബസ് ഉടമ പറയുന്നത് മറ്റൊന്നാണ്. ശര്‍മിളയുടെ ആരോപണം അയാൾ നിഷേധിക്കുകയാണ്. ശര്‍മിള സ്വയം ജോലി മതിയാക്കിയതാണ് എന്നാണിപ്പോൾ ഉടമ പറയുന്നത്. സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് നാം പറയുമ്പോള്‍, സ്ത്രീകള്‍ ബസും ലോറിയും ഓടിക്കട്ടെ എന്നാണ് വിമര്‍ശകര്‍ പറയാറുള്ളത്.

‘കോയമ്പത്തൂരില്‍ ഒരു സ്ത്രീ ബസ് ഓടിക്കുന്നു. ഞാന്‍ ആ ബസില്‍ യാത്ര ചെയ്തു. നേരത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. കോയമ്പത്തൂരില്‍ വരുമ്പോള്‍ കാണണം എന്ന താല്‍പ്പര്യം ശര്‍മിള പങ്കുവച്ചിരുന്നു. അതാണ് ശനിയാഴ്ച കോയമ്പത്തൂരില്‍ വന്നപ്പോള്‍ ശര്‍മിളയെ കണ്ടതും ബസില്‍ കയറിയതും’ – കനിമൊഴി പ്രതികരിച്ചിരുന്നു.

മാഡം ബസില്‍ കയറിയപ്പോള്‍ എനിക്ക് പറയാന്‍ വാക്കുകളില്ലായിരുന്നു. പീലമേട് എത്തിയപ്പോള്‍ കനിമൊഴി എന്നോട് സംസാരിക്കുകയുണ്ടായി. ആലിംഗനം ചെയ്തു. വലിയ അഭിമാനം തോന്നുന്നു. എനിക്ക് സമ്മാനവും തന്നു. ശര്‍മിള പറഞ്ഞു. അതേസമയം, ശര്‍മിളയുടെ ജോലി നഷ്ടമായ വിഷയത്തില്‍ പ്രതികരിച്ച കനിമൊഴി ശർമിളയുടെ ജോലി ക്രമീകരിക്കുന്നതിന് സാധ്യമായത് ചെയ്യുമെന്നാണ് പറഞ്ഞിട്ടുള്ളത്.

Karma News Network

Recent Posts

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

11 seconds ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

9 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

29 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

1 hour ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

1 hour ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

2 hours ago