trending

ഒരു തരിമ്പു പോലും കുറ്റബോധമില്ലാതെ ചിരിച്ചുകൊണ്ട് അവർ കഴുതറക്കുന്നു, മോട്ടിവേഷൻ ക്ലാസിലെ തട്ടിപ്പുകളെക്കുറിച്ച് കണ്മണി ദാസ്

കേരളത്തിൽ‌ ഇപ്പോൾ സുഭലമായി നടക്കുന്ന മോട്ടിവേഷണൽ ക്ലാസുകളിലെ തട്ടിപ്പുകളെക്കുറിച്ച് തുറന്നെഴുതി കണ്മണി ദാസ്. പലരും ജീവിത പ്രാരാബ്ദങ്ങളുടെ പേരിലാണ് ഇത്തരം ജോലികളിലേക്ക് നീങ്ങുന്നത്. മോട്ടിവേഷണൽ സംഘടനകൾ പലപ്പോഴും സ്വകാര്യ ലാഭത്തിനുപ്രവർത്തിക്കുന്നു ഒരുതരിമ്പു പോലും കുറ്റബോധമില്ലാതെ ചിരിച്ചുകൊണ്ട് കഴുതറക്കുന്നെന്ന് കണ്മണി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ജീവിതത്തിൽ ആദ്യമായും അവസാനമായും ഒരേ ഒരു മോട്ടിവേഷൻ പ്രോഗ്രാമിൽ മാത്രം പങ്കെടുത്ത ഒരാളാണ് ഞാൻ.. കുറെ വർഷങ്ങൾക്കു മുൻപ് പ്രിയപ്പെട്ടഒരാളുടെ നിർബന്ധപ്രകാരം മനസില്ലമനസോടെപോയതാണ്(ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒരിക്കലും മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങി ചെയ്യാറില്ല പക്ഷെ കൂടെനിൽക്കുന്ന ചില മനുഷ്യർക്ക് ചില ബോധ്യ ങ്ങൾ വരുത്താൻ ചിലപ്പോൾ വിട്ടു വീഴ്ചകൾ ക് തയ്യാറായിട്ടുണ്ട് . കാരണം ഞാൻ ഒരിക്കലും സൗഹൃദങ്ങലിലോ ഗ്രൂപ്പുകളുലോ സംഘടനകളിലോ പ്രവർത്തിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല തനിച്ചു ള്ള യാത്രകൾ.. വായന എഴുത്തു.. അല്ലാത്ത സമയങ്ങളിൽ കുടുംബം പിന്നെയും കിട്ടുന്ന സമയങ്ങളിൽ പ്രകൃതി യോട് ചേർന്ന്..വേദനിക്കുന്ന ചില മനുഷ്യരോടൊപ്പം അത്യാവശ്യം എന്ന് തോന്നിയാൽ കർമ നിരതയാവും… അതിനപ്പുറത്തേക്ക് പണമോ ഊർജമോ ചിലവാക്കാറില്ല..ഈ 36വയസ്സിനുള്ളിൽ വെറും 8മനുഷ്യരോടൊപ്പമുള്ള യാത്ര(7പേർ കുടുംബത്തിൽ ഉള്ളവർ ).. അങ്ങനെ ഈ 8ഇൽ ഒരാളുടെ നിർബന്ധത്തിന് വഴങ്ങി പ്രോഗ്രാമിന് പോവാൻ തയ്യാറായി പ്രോഗ്രാമിന്റെ പേര്

” perform at your peak’ എന്നായിരുന്നു.. പേരൊക്കെ എനിക്കിഷ്ടായി.. മെയ്‌ 12നു മുൻപും ശേഷവും നിങ്ങളുടെ ജീവിതത്തെ രണ്ടായി തിരിക്കാൻ നിങ്ങൾ നിർബന്ധിതരാവും വും എന്നൊക്കെയുള്ള നെടുങ്കൻ ഡയലോഗ്കൾ.. പിന്നെയും മറ്റെന്തൊക്കെയോ അവർ പറയുന്നുണ്ടായിരുന്നു.. 2000രൂപയായിരുന്നു ഫീസായി അവർ പറഞ്ഞിരുന്നത് ഇതു കുറച്ചു കൂടുതലല്ലേ എന്ന് ചോദിച്ചവരോട് അവർ കണ്ണുരുട്ടി പറഞ്ഞു നിങ്ങൾ എന്താണ് പറയുന്നത് ഇന്റർനാഷണൽ ട്രെയിനാറാണ് ക്ലാസ്സ്‌ എടുക്കുന്നത് ആളുകളുടെ തിക്കും തിരക്കും കാരണം കാരണം സീറ്റുകൾ പരിമിതമാണ് നിങ്ങൾ അത്രയും പ്രധാനി ആയതുകൊണ്ടാണ് ഈ സീറ്റ് നിങ്ങൾക്ക് അനുവദിച്ചു തന്നത്. എല്ലാവരും പണം കൊടുത്തു രസീത് വാങ്ങി കൂടെ ഞാനും.. ട്രെയിനർ കടന്നു വരുന്നു അർപ്പുവിളകൾ മുഴങ്ങി..

ഞാൻ നിശബ്ദത പാലിച്ചു മൊത്തമായും വീക്ഷിക്കാൻ തുടങ്ങി. .ട്രൈനർക്ക് മാത്രം ഒരു വിറയൽ ഉള്ളതായി എനിക്ക് തോന്നി.. ബാക്കി എല്ലാവരും ആ വലയത്തിൽ പെട്ട് ആരാധനയോടെ ഇരിക്കുകയാണ് 499പേര്. ട്രൈനർ കൊച്ചിക്കാരനാണ് ഒരു അഡ്വക്കട്ടാണ്.. കോഴിക്കോട്ടുകാരായ എന്നെ പോലുള്ള കുറച്ചു സാദാരണ മനുഷ്യരാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത് ആരെയും അറിയാൻ യാതൊരു വഴിയുമില്ല.. (എന്നിട്ടും മൂന്ന് പേരെ അയാൾ അറിഞ്ഞു.. എവിടെ അയാൾ പ്രോഗ്രാം വെച്ചാലും തേടി പിടിച്ചു കേൾക്കാൻ ഇവർ വരുമത്രേ.അത്രയ്ക്കു ഇഷ്ടമാണത്രെ അയാളെ വിടില്ല ഒരു പ്രോഗ്രാമും .) അതിൽ എനിക്കു സംശയം തോന്നി എന്തുകൊണ്ടാണ് ഇവർക്ക് മെയ് 12നു ശേഷം ഒന്നും സംഭവിക്കാതിരുന്നത്… 10മിനിറ്റ് പ്രസംഗം കേട്ടു കാര്യങ്ങൾ ഏകദേശം ധാരണയായി..2000പോയി.. പകുതിയായപ്പോൾ ആളുകൾക്ക് ചായ കുടിക്കാൻ ടൈം ആയി.. മുൻ നിരയിൽ ഇരുന്ന എന്നെ ചൂണ്ടി ഭാരവാഹികളോട് അയാൾ ചോദിച്ചു ഇതാരാണെന്നു എന്നെ അവർ അയാൾക്ക് പരിചയപ്പെടുത്തി അയാൾ എന്നോട് ചോദിച്ചു കണ്മണി എന്താണ് ലക്ഷ്യം ഞാൻ പറഞ്ഞു സാറിനെപ്പോലെ ഒരു ഇന്റർർർർർ നാഷണൽ ട്രൈനർ ആവണം ..

എന്റെ നിഷ്കളങ്കമായ ചിരിയും സംസാരവും കിണ്ടായിരിക്കണം.. അയാൾ പറഞ്ഞു തുടങ്ങി കണ്മണി ഒരിക്കലും ഒരു ഇന്റർനാഷണൽ ട്രൈനർ ആവരുത് കാരണം നിവൃത്തികേടുകൊ ണ്ടാണ്..4മണിക്കൂർ കാറിൽ കൊച്ചിയിൽ നിന്ന് പുലർച്ചെ യാത്ര ചെയ്തു വരികയാണ് എന്റെ ഡിസ്കിനു തെയ്മാനമാണ്.. ഒന്നിനും കൊള്ളാതൊരാളായി ഞാൻ മാറിയിരിക്കുന്നു ഈ കോട്ടും സൂട്ടും മാത്രമാണ് അലങ്കാരം. ഞാൻ തിരിച്ചു അങ്ങോട്ടും 4മണിക്കൂർയാത്ര ചെയ്യണം അപ്പോൾ കണ്മണി വിചാരിക്കും എന്തിനാണ് എന്നാൽ ഇത്ര കഷ്ടപ്പെടുന്നത്.. കാര്യമുണ്ട്.. എന്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട് 7ദിവസമായി കല്യാൺ ജെവല്ലറിയിൽ നിന്നു 105പവൻ സ്വർണം വാങ്ങിയിട്ടുണ്ട് നാളെ പണം ബാക്കി കൊടുക്കാമെന്നു വാക്ക് കൊടുത്തു വന്നതാണ്.. ഇല്ലെങ്കിൽ ജീപ്പ്പുമായി അവർ വീട്ടിൽ എത്തും അതിനു മുൻപ് പണം അവിടെ എത്തിക്കണം…വേദികൾ കിട്ടാൻ പാടാണ്.. ഞാൻ കുറെ വർഷമായി ഈ സംഘടനയിൽ..

നിങ്ങളെ പോലുള്ള മണ്ടന്മാരെ പറഞ്ഞു പറ്റിച്ചു ഇവിടെ ഇരുത്തിയതാണ്..6മണി ആകുമ്പോൾ പണവുമായി എനിക്ക് മടങ്ങണം ജീവിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ ശരീരവും മനസുംഭംഗി യാക്കി വെച്ചുകൊണ്ട് ജീവിതം ആസ്വദിക്കുക.. കൃഷ്ണൻ അർജുനയോട് പറഞ്ഞപോലെ കർമമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് പറഞ്ഞു അയാൾ വേദിയിലേക്ക് നടന്നു പോയി.. ആർപ്പ് വിളികൾ അപ്പോഴും എന്റെ കാതിൽ മുഴങ്ങി.. ഇവിടെ വന്ന, അയാൾപറഞ്ഞ ഞാൻ ഉൾപ്പടെ 500മണ്ടന്മാരുടെ കൂട്ടത്തിൽ പ്രകൃതിയിലെ ഊർജങ്ങൾ എന്നെ പെടുത്തിയില്ലലോ 1ലക്ഷം കൊടുത്താൽ കിട്ടാത്ത അനുഭവം കേട്ടു ഞാൻ സതൃപ്തിയോടെ പുറത്തേക്ക്.. ബാക്കി കേൾക്കാൻ നിൽക്കാതെ…(അപ്പോൾ നിങ്ങൾചെ യ്യുന്നതും ഇതേ ജോലിയല്ലേ എന്ന സംശയം ഉള്ളവരോട് എന്റെ ബാധ്യതൾ തീർക്കാൻ ആളുകളെ കബളിപ്പിച്ചു പ്രോഗ്രാം ചെയ്യാറില്ല ആവശ്യക്കാരന്റെ പ്രശ്നത്തിന് പരിഹാരത്തിനായി പോസിറ്റീവ് മണി സ്വീകരിക്കും അത് ചെയ്ത ജോലിയുടെ മാത്രം.. സംഘടനകൾ പലപ്പോഴും സ്വകാര്യ ലാഭത്തിനുപ്രവർത്തിക്കുന്നു ഒരുതരിമ്പു പോലും കുറ്റബോധമില്ലാതെ ചിരിച്ചുകൊണ്ട് കഴുതറക്കുന്നു.ഈ സംഘടനയിൽ ഒരു ദിവസം മാത്രമാണ് അഗം മായതു .10 വർഷം മുൻപത്തെ അനുഭവം )

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

5 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

6 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

6 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

6 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

7 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

7 hours ago