national

വീട്ടിലേക്ക് വിളിച്ചു വരുത്തി ലഹരി മരുന്നു നല്കി പീഡിപ്പിച്ചു, യുവതിയുടെ പരാതിയിൽ കന്നട നടനും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റിൽ

പീഡനക്കേസിൽ കന്നട നടനും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റിൽ. വീട്ടിലേക്ക് വിളിച്ചു വരുത്തി ലഹരി മരുന്നു നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 2021-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്.

യുവതിയുമായി സൗഹൃദത്തിലായിരുന്ന വീരേന്ദ്ര ബാബു, വീട്ടിലേയ്‌ക്ക് ക്ഷണിച്ചുവരുത്തുകയും ലഹരി മരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ചതായും പരാതിയിൽ പറയുന്നു. വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുത്തെന്നും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ആഭരണങ്ങളും അപഹരിച്ചതായുമാണ് യുവതി മൊഴി നൽകിയതെന്ന് പൊലീസ് പറയുന്നു

സംഭവത്തിൽ വീരേന്ദ്ര ബാബുവിന്റെ സുഹൃത്തും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി വെളിപ്പെടുത്തിയിരുന്നു. സുഹൃത്തിനെതിരെയും യുവതി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സുഹൃത്തിന്റെ വിവരങ്ങൾ യുവതി പുറത്തുവിട്ടിട്ടില്ല. വീരേന്ദ്ര ബാബു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

2011-ൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘സ്വയം ക്രഷി’യിൽ നായകനും വീരേന്ദ്ര ബാബുവാണ്. തിരക്കഥയും വീരേന്ദ്ര ബാബുവാണ് എഴുതിയത്. അംബരീഷ്, തമന്ന, ശോഭരാജ്, ഉമർഷി, സുമൻ, രംഗായന രഘു. ചരൺരാജ് തുടങ്ങിയവരും ‘സ്വയം ക്രഷി’യിൽ വേഷമിട്ടു. ‘വിജയ്’ എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തിൽ വീരേന്ദ്ര ബാബു അവതരിപ്പിച്ചത്. ‘സ്വയം ക്രഷി’ എന്ന കന്നഡ ചിത്രത്തിന്റെ നിർമ്മാണവും വീരേന്ദ്ര ബാബുവാണ്. എസ് ആർ സുധാകറായിരുന്നു ഛായാഗ്രാഹണം. അഭിമന്യു റോയ് ആയിരുന്നു സംഗീതം.

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

14 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

47 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago