ബംഗളൂരു. പുലിനഖമുള്ള ലോക്കറ്റ് കഴുത്തിൽ ധരിച്ചെത്തിയ ബിഗ് ബോസ് മത്സരാര്‍ഥി അറസ്റ്റില്‍. കന്നഡ ബിഗ്ബോസ് പത്താം സീസണിലെ മത്സരാർത്ഥി വര്‍ത്തൂര്‍ സന്തോഷിനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പുലിയുടെ നഖങ്ങള്‍ കൈവശം നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിഗ്ബോസ് ഷോയ്ക്കിടെ മത്സരാര്‍ഥിയുടെ കഴുത്തില്‍ പുലി നഖമുള്ള ചെയിന്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ കേസ് എടുത്തിരുന്നു. ഇന്നലെ വൈകീട്ടാണ് സന്തോഷിന്റെ വീട്ടിലെത്തി വനം വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ ധരിച്ചിരിക്കുന്നത് യഥാര്‍ഥ പുലിനഖങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
‘അദ്ദേഹം പുലിനഖം ധരിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് അദ്ദേഹേത്തോട് മാല ആവശ്യപ്പെടുകയും പരിശോധിച്ചപ്പോള്‍ അത് പുലിനഖമാണെന്ന് കണ്ടെത്തിയതായും വനം വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. മൂന്ന് മുതല്‍ എഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…