entertainment

ഒരു കൊറോണാ വന്നു, അതുകൊണ്ട് ശരീരത്തിലെ മറ്റു അസുഖങ്ങൾക്ക് ചികിൽസിക്കാൻ പറ്റി, ഒരു നിമിത്തമായി കാണുന്നു, കണ്ണൻ സാ​ഗർ

പ്രേക്ഷകരുടെ പ്രീയപ്പെട്ട മിനിസ്ക്രീൻ താരമാണ് കണ്ണൻ സാ​ഗർ. കഴിഞ്ഞ ദിവസം കോവിഡു ബാധിച്ച വിവരം ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോളിതാ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയകാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് കണ്ണൻ സാ​ഗർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിങ്ങനെ

ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾക്ക് നന്ദി….പതിനാലുദിവസമായി ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും, കോട്ടയം മെഡിക്കകോളേജിലുമായി ഞാൻ ചികിത്സയിൽ ആയിരുന്നു,..നാം കാണാൻ താല്പര്യപെടാത്ത,അനുഭവിക്കണമെന്ന് യാതൊരു രീതിയിലും ഇഷ്ട്ടപ്പോടാത്ത, ജീവിതത്തിന്റെ മറ്റൊരു ലോകത്തേക്ക്, അനുസരണയോടെ, കൃത്യനിഷ്ടയോടെ, സമയങ്ങളിൽ മരുന്നുകളും സേവിച്ചു ഒരു കൊച്ചുകുട്ടീയെപ്പോലെ ആ ബഡിൽ കിടന്നു, ഒന്ന് ആഞ്ഞു ചുമക്കാൻ പേടി, അധികം ആഹാരം കഴിക്കാൻ വയ്യ, ഒന്നിന് പുറകേ ഒന്നായി വന്നുകൊണ്ടിരുന്ന “ട്രിപ്പ്‌” അത് തീരുന്നതും നോക്കി അനങ്ങാതെ അങ്ങനെ കിടക്കും, ഉറക്കം, അൽപ്പം സ്വസ്ഥത അത് സ്വപ്നങ്ങളിൽ മാത്രം…

മെഡിക്കകോളേജ് അല്ലേ പലവിധ രോഗികൾ വന്നും പോയി നിൽക്കുന്നു, ഇടക്ക് അലമുറകളും, വേദനകൊണ്ടുള്ള പുളച്ചിലുകളും, രോഗിയെ ഒറ്റക്കാക്കി സ്ഥലം വിടുന്ന വിരുതൻന്മാരും, അടുത്ത നടപടി എന്തെന്നു പകച്ചുനിൽക്കുന്ന പ്രായമായ കൂട്ടിരുപ്പുകാർ പ്രായമായ തള്ളമാരോ, അകന്ന ബന്ധുക്കളോ ഒക്കെയായിരിക്കും കൂട്ടിരുപ്പുകാരിൽ ഏറെയും,…ഒരു സത്യം ഏതുതരം രോഗികൾ ആണെങ്കിലും ഒരു ആശങ്കക്കും വഴിവെക്കാതെ, കൃത്യമായ നിരീക്ഷണവും,രോഗത്തിന് അനുസരിച്ചു മരുന്നും, സമയാസമയം ഭക്ഷണവും, മരുന്നുകൾ കിട്ടേണ്ട സമയം, മൊത്തം മൂടിപൊതിഞ്ഞു, സൂക്ഷിച്ചു നോക്കിയാൽ കണ്ണുകൾ മാത്രം കാണാവുന്ന കുറേ നല്ലമനുഷ്യർ അവിടെയുണ്ട്, അവരുടെ ഇടപെടലുകളും, സാമീപ്യവും, മരുന്ന് കഴിക്കു എനാലല്ലേ രോഗം മാറൂ എന്ന അവരുടെ പിടിവാശിയും കാണുമ്പോൾ എന്തോ കഴിഞ്ഞ ജന്മത്തിൽ സുഹൃതം ചെയ്ത ജന്മങ്ങൾ എന്നു തോന്നിപോകും, ഡോക്ടർ, നഴ്സ്, അതിനുള്ളിലുള്ള മറ്റു സ്റ്റാഫ് എല്ലാവരും…

ആശുപത്രിയിൽ ആയ നാളുമുതൽ സുഹൃത്തുക്കൾ, സഹപ്രവർത്തകർ,, ബന്ധുജനങ്ങൾ, TV. സിനിമാ മേഖലയിലുമുള്ള പ്രിയപ്പെട്ട സഹോദരങ്ങൾ, നാട്ടുകാർ, മറ്റു കൂട്ടുകാർ,അങ്ങനെ എന്നെ ഇഷ്ടപ്പെടുന്ന കുറേ നല്ലമനുഷ്യർ നിത്യേന ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നുപക്ഷേ എന്റെ സുഖമില്ലായ്മ മിക്യവർക്കും മറുപടി നൽകാനുതകുന്ന തരത്തിൽ ആയിരുന്നില്ല ശാരീരികഷീണം…ഇപ്പോൾ വീട്ടിൽ ഞാൻ വന്നു നല്ല റെസ്റ്റിൽ ആണ്, ഒരു കൊറോണാ വന്നു, അതുകൊണ്ട് ശരീരത്തിലെ മറ്റു അസുഖങ്ങൾക്ക് ചികിൽസിക്കാൻ പറ്റി, ഒരു നിമിത്തമായി കാണുന്നു,…പ്രിയരേ സൂക്ഷിക്കുക എന്നു മാത്രം പറഞ്ഞുകൊണ്ട്, പൂർണ്ണ ആരോഗ്യവാനായി എന്റെ സൃഷ്ട്ടി മേഖലയിൽ വീണ്ടും വിരാച്ചിക്കാൻ പ്രിയപ്പെട്ട എല്ലാവരുടെയും അനുഗ്രഹം എനിക്ക് ഇനിയും വേണം, …അതുണ്ടാവും എന്ന പ്രതീക്ഷയോടെ,ആരോഗ്യം മേഖലയിലെ സർവ്വർക്കും ഒറ്റവാക്കിൽ “നന്ദി” അറിയിക്കുന്നു…

Karma News Network

Recent Posts

മമ്മൂട്ടി ക്യാമറയിൽ പകർത്തിയ ബുൾബുളിനെ ലേലം ചെയ്യുന്നു, അടിസ്ഥാന വില ഒരു ലക്ഷം

മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ബുൾ ബുൾ പക്ഷിച്ചിത്രം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരം. കൊച്ചി ദര്‍ബാള്‍ ഹാളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രമാണ് ലേലത്തിന്…

11 mins ago

ഇന്ത്യൻ പീനൽ കോഡ് ഇനി ഇല്ല, ജൂലൈ 1 മുതൽ ഭാരതീയ ന്യായ സംഹിത

ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…

39 mins ago

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു, 3 പേർക്ക് പരിക്ക്

യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…

56 mins ago

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

1 hour ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

2 hours ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

2 hours ago